ഡല്‍ഹി ; നിരവധിപ്പേരുടെ മരണത്തിന് ഇടയാക്കിയ ഡല്‍ഹി കാര്‍ സ്‌ഫോടനത്തിനു പിന്നാലെ ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണായക യോഗം നാളെ. രാജ്യത്തിന്റെ ദേശീയ സുരക്ഷാ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന കേന്ദ്രമന്ത്രിസഭാ സമിതിയുടെ യോഗമാണ് നാളെ ചേരുന്നത്.വൈകുന്നേരം 5.30 നാണ് യോഗം നടക്കുക.
ഇതിനിടെ ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഇന്ന ഉന്നത തല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. യോഗം ഒരുമണിക്കൂറോളം നീണ്ടു നിന്നു.ആഭ്യന്തര സെക്രട്ടറി, ഇന്റലിജന്‍സ് ബ്യൂറോ (ഐബി) മേധാവി, ഡല്‍ഹി പോലീസ് കമ്മീഷണര്‍, ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഡയറക്ടര്‍ ജനറല്‍, ദേശീയ സുരക്ഷാ ഗാര്‍ഡ് (എന്‍എസ്ജി) ഡയറക്ടര്‍ ജനറല്‍, ജമ്മു കശ്മീര്‍ ഡിജിപി എന്നിവരുള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
ദേശീയ സുരക്ഷാ സംബന്ധിച്ച കാര്യങ്ങളും നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങളും കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍. ഇതിനിടെ സിആര്‍പിഎഫ് ഐജി രാജേഷ് അഗര്‍വാള്‍ ഡല്‍ഹി ചെങ്കോട്ട സ്‌ഫോടന സ്ഥലം സന്ദര്‍ശിച്ചു.
Delhi blast: Ministerial meeting chaired by Home Minister tomorrow












