പത്തനംതിട്ട: പത്തനംതിട്ടയിൽ ഡിജിറ്റൽ തട്ടിപ്പുകാരുടെ കുരുക്കിൽപ്പെട്ട് മല്ലപ്പള്ളി സ്വദേശികളായ വൃദ്ധ ദമ്പതികൾക്ക് 1.4 കോടി നഷ്ടമായി. മുംബൈ ക്രൈംബ്രാ ഞ്ചിൽ നിന്നാണെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.
മുംബൈ ക്രൈംബ്രാഞ്ചില്‍ നിന്നാണെന്ന് പരിചയപ്പെടുത്തി എത്തിയ ഫോണ്‍ കോളിലൂടെയായിരുന്നു തട്ടിപ്പിന്റെ തുടക്കം. മക്കളുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തില്‍ ഇവരുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയ തട്ടിപ്പുകാരന്‍ പറഞ്ഞത്. വൃദ്ധ ദമ്പതികളുമായി ബന്ധപ്പെട്ട അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ടു. പണം കൈമാറണമെന്നും നിർദേശിച്ചു.
റിസര്‍വ് ബാങ്കിന്റെ പരിശോധനയ്ക്കാ യാണ് ഇത് കൈമാറുന്നതെന്നും പരിശോധന പൂര്‍ത്തിയായാല്‍ പണം തിരികെ നല്‍കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. ഇതോടെ വയോധിക തന്റെ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്ന 90 ലക്ഷം രൂപ കൈമാറി. ഭര്‍ത്താവിന്റെ അക്കൗണ്ടിലെ പണവും സമാനരീതിയില്‍ നല്‍കി. ആകെ 1.40 കോടി രൂപയാണ് ഇരുവരും കൈമാറിയത്.
എന്നാല്‍ പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് സംഭവം തട്ടിപ്പാണെന്ന് ഇവര്‍ക്ക് ബോധ്യപ്പെട്ടത്. തുടര്‍ന്ന് ഇവര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
Digital arrest in Pathanamthitta: Elderly couple from Mallappally lose Rs. 1.4 crore













