താജ്മഹലിന്റെ മനോഹാരിത നേരിട്ടറിയാന്‍ ഡോണള്‍ഡ് ട്രംപ് ജൂണിയര്‍ എത്തി

താജ്മഹലിന്റെ മനോഹാരിത നേരിട്ടറിയാന്‍ ഡോണള്‍ഡ് ട്രംപ് ജൂണിയര്‍ എത്തി

ന്യൂഡല്‍ഹി: താജ്മഹലിന്റെ മനോഹാരിത നേരിട്ടറിയാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുത്രന്‍ ഡോണള്‍ഡ് ട്രംപ് ജൂണിയര്‍ താജ്മഹലിലെത്തി. അഞ്ചു വര്‍ഷം മുമ്പ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും താജ്മഹല്‍ സന്ദര്‍ശിച്ചിരുന്നു. ജൂണിയര്‍ ട്രംപിന്റെ വരവ് കണക്കിലെടുത്ത് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.

ഒരു മണിക്കൂറോളം അദ്ദേഹം താജ്മഹലില്‍ ചെലവഴിച്ചു. താജ്മഹലിനിന്റെ നിര്‍മാണത്തെക്കുറിച്ചും ഇതിന്റെ ചരിത്രത്തെക്കുറിച്ചെല്ലാം ജൂണിയര്‍ ട്രംപിന് ഗൈഡുകള്‍ വിവരണം നടത്തി. 2020 ല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് താജ്മഹലിനെക്കുറിച്ച് വിവരിച്ചു കൊടുത്ത ഗൈഡ് നിതിന്‍ സിംഗായിരുന്നു ട്രംപ് ജൂനിയറിനെയും താജമഹലിനെക്കുറിച്ച് വിവരണം നടത്തിക്കൊടുത്തത്.

നിര്‍മാണം ഉള്‍പ്പെടെയുളളവയെക്കുറിച്ച് ട്രംപ് ജൂണിയര്‍ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. താജ്മഹലിനുള്ളില്‍ നിന്നുള്‍പ്പെടെ തന്റെ നിരവധി ചിത്രങ്ങള്‍ പകര്‍ത്താനും ട്രംപ് ജൂണിയര്‍ സമയം ചെലവഴിച്ചു.

Donald Trump Jr. arrives to witness the beauty of the Taj Mahal firsthand

Share Email
LATEST
More Articles
Top