വാഷിംഗ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുളള വ്യാപാരക്കരാര്‍ ഉടന്‍തന്നെയെന്ന സൂചന നല്കി അമേരിക്ക. 2025-ല്‍ തന്നെ ഇരുരാജ്യങ്ങളും കരാര്‍ ഒപ്പുവെയ്്ക്കുമെന്നു വാഷിംഗ്ടണ്‍ വ്യക്തമാക്കി.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ദീര്‍ഘകാലമായി കാത്തിരുന്ന വ്യാപാര കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും അടുത്തിടെ നടന്ന ചര്‍ച്ചകള്‍ വളരെയേറെ മുന്നോട്ടു പോയതായും ഉയര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുളള വ്യാപാര കരാറിനും റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ ഇറക്കുതി ചെയ്യുന്നതും സംബന്ധിച്ചുള്ള കാര്യങ്ങളിലാണ് വാഷിംഗടണും ന്യൂഡല്ഡഹിയുമായി ചര്‍ച്ച നടക്കുന്നത്.
റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നതില്‍ ഉള്ള ആശങ്ക ഇന്ത്യയെ അമേരിക്ക അറിയിച്ചതും ഇന്ത്യക്കെതിരേ തീരുവ ഈടാക്കിയതുമാണ്. രണ്ടു വിഷയങ്ങളിലും ചര്‍കള്‍ പോസിറ്റീവായി നടക്കുന്നതായും ഈ വര്‍ഷാവസാനത്തിനുള്ളില്‍ തീരുമാനം ഉണ്ടാവുമെന്നും അമേരിക്കന്‍ പ്രതിനിധി വ്യക്തമാക്കി.
‘Encouraging Progress’: US Signals Trade Deal With India Likely Before Year-End












