ട്രംപും മാർജോറി ടെയ്‌ലർ ഗ്രീനും തമ്മിൽ പരസ്യമായ തർക്കം, ചെളിവാരിയെറിയൽ

ട്രംപും മാർജോറി ടെയ്‌ലർ ഗ്രീനും തമ്മിൽ പരസ്യമായ തർക്കം, ചെളിവാരിയെറിയൽ

ഡൊണാൾഡ് ട്രംപും ജോർജിയയിൽ നിന്നുള്ള കോൺഗ്രസ് പ്രതിനിധിയും വനിത റിപ്പബ്ലിക്കൻ നേതാവുമായ മാർജോറി ടെയ്‌ലർ ഗ്രീനും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായ പൊട്ടിത്തെറിയിലേക്ക്. ട്രംപിനെ ഏറ്റവും ശക്തമായ പിന്തുണച്ചിരുന്ന മാർജോറി ടെയ്‌ലർ ഗ്രീനിൻ്റെ ചില അഭിപ്രായ പ്രകടനങ്ങൾ പ്രസിഡൻ്റ് ട്രംപിനെ ചെടിപ്പിക്കുകയായിരുന്നു.

ട്രംപ് ഇപ്പോഴും “അമേരിക്ക ഫസ്റ്റ്” എന്ന് കരുതുന്നുണ്ടോ എന്ന് ഗ്രീൻ സമീപ ദിവസങ്ങളിൽ ചോദ്യം ചെയ്യുകയും ജെഫ്രി എപ്സ്റ്റീൻ ഫയലുകൾ കൈകാര്യം ചെയ്തതിനെ വിമർശിക്കുകയും ചെയ്തിരുന്നു. വിവാദ ലൈംഗിക കുറ്റവാളിയായഎപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകൾ പൊതുജനങ്ങൾക്ക് വിട്ടുകൊടുക്കണോ എന്ന് സഭ പരിഗണിക്കാൻ പോകുന്നതിനിടെയാണ് ഈ തർക്കം.

ഗ്രീനിൻ്റെ പിരിയിളകി പോയെന്നാണ് വെള്ളിയാഴ്ച, സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ട്രംപ് പറഞ്ഞത്. അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിൽ അവരെ പിന്തുണക്കില്ല എന്ന് പറയുകയും ചെയ്തു. ശനിയാഴ്ച, അദ്ദേഹം അവരെ “രാജ്യദ്രോഹി” എന്നും വിളിച്ചു.

“ഞാൻ അവരുടെ ഫോൺ കോളുകൾക്ക് മറുപടി നൽകാത്തതിൽ അവൾ അസ്വസ്ഥയാണെന്ന് അവൾ പലരോടും പറഞ്ഞിട്ടുണ്ട്, എല്ലാ ദിവസവും അവരുടെ ഭ്രാന്തന്തൻ കോൾ എനിക്ക് സ്വീകരിക്കാൻ കഴിയില്ല.” ട്രംപ് പറഞ്ഞു.

അടുത്ത വർഷത്തെ ഇടക്കാല തിരഞ്ഞെടുപ്പിൽ, അവരെ എതിർക്കുന്ന ഏതൊരു റിപ്പബ്ലിക്കനേയും പിന്തുണയ്ക്കുമെന്നും ട്രംപ് പറഞ്ഞു.”മാർജോറി ‘രാജ്യദ്രോഹി’ നമ്മുടെ മഹത്തായ റിപ്പബ്ലിക്കൻ പാർട്ടിക്ക് അപമാനം!” ട്രംപ് സോഷ്യൽ മീഡിയയിൽ എഴുതി.

കുറേ ദിവസങ്ങളായി ഗ്രീൻ ട്രംപിനെതിരെ വിവിധ വിഷയങ്ങളിൽ കടുത്ത വിമർശനം അഴിച്ചുവിടുകയായിരുന്നു. വിദേശ സംഘർഷങ്ങളിലും താരിഫ് നയങ്ങളിലും ട്രംപ് സ്വീകരിച്ച സമീപകാല തീരുമാനങ്ങളെയും അവർ കഠിനമായി അപലപിച്ചിരുന്നു. വോട്ടർമാരുടെ ചെലവ് കുറയ്ക്കാൻ ട്രംപ് വേണ്ടത്ര കാര്യങ്ങൾ ചെയ്യുന്നില്ലെന്നും ആരോപണം ഉന്നയിച്ചു. എന്നാൽ എപ്സ്റ്റീൻ ഫയലുകൾ കൈകാര്യം ചെയ്യുന്നതിലെ അദ്ദേഹത്തിന്റെ സമീപനത്തെയാണ് അവർ അതിനിശിതമായി വിമർശിച്ചത്.

നിരവധി അഴിമതികൾ നടന്നപ്പോൾ ട്രംപിനൊപ്പം നിന്ന ഒരു നിയമനിർമ്മാതാവിന് ഈ മാറ്റം ശ്രദ്ധേയമാണ്, പ്രത്യേകിച്ച് 2021-ലെ കാപ്പിറ്റൽ കലാപത്തിൽ.

കഴിഞ്ഞയാഴ്ച എപ്സ്റ്റീന്റെ ഫയലുകൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഒരു ഡിസ്ചാർജ് പെറ്റീഷനിൽ ഒപ്പുവെച്ച ഡെമോക്രാറ്റുകളോടൊപ്പം ചേർന്ന നാല് ഹൗസ് റിപ്പബ്ലിക്കൻമാരിൽ ഒരാളാണ് ഗ്രീൻ.

Feud erupts between Trump and Marjorie Taylor Greene

Share Email
Top