ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്:  121 സീറ്റുകളിലേക്ക് പോളിംഗ് 

ബിഹാറിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്:  121 സീറ്റുകളിലേക്ക് പോളിംഗ് 

പട്ന: ബീഹാറിലെ ആദ്യഘട്ട വോട്ടെടുപ്പ്  ഇന്ന്.  18  ജില്ലകളിലെ 121 നിയമസഭാ സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്  .1,314 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 3.75 കോടി വോട്ടർമാർ തങ്ങളുടെ സമ്മതിദാവനാ അവകാശം രേഖപ്പെടുത്തും 

 ഇന്ത്യ സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് ഉൾപ്പെടെയുള്ളവർ ആദ്യഘട്ട പോളിംഗ് നടത്തുന്ന മണ്ഡലങ്ങളിൽ ഉൾപ്പെടുന്നു. ഈ ഘട്ടത്തിൽ വോട്ട് ചെയ്യുന്ന 3.75 കോടി വോട്ടർമാരിൽ 10.7 ലക്ഷം പുതിയ വോട്ടർമാരാണ്. ഇതിൽ 7.3 ലക്ഷം പേർ 18-19 വയസ്സ് പ്രായമുള്ളവരാണ്. . തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് പട്നയിലെ ദിഘ മണ്ഡലത്തിലാണ് ഏറ്റവുമധികം വോട്ടർമാരുള്ളത് (4.5 ലക്ഷം വോട്ടർമാർ). ഷെയ്ഖ്പുരയിലെ (2.3 ലക്ഷം) ആണ് കുറഞ്ഞ വോട്ടർമാർ ഉള്ളത്.

കുർഹാനി, കൂടുതൽ സ്ഥാനാർത്ഥികൾ മത്സരരംഗത്ത് ഉള്ളത് മുസാഫർപൂർ മണ്ഡലത്തിലാണ്. 20 സ്ഥാനാഥികൾ. വീതം മത്സരിക്കുന്നുണ്ട്. ഭോർ, അലൗലി, പാർബട്ട എന്നിവിടങ്ങളിൽ അഞ്ച് സ്ഥാനാർഥികൾ മാത്രമാണുള്ളത്.

First phase of Bihar elections to be held today for 121 seats

Share Email
LATEST
More Articles
Top