അടച്ചുപൂട്ടലിനു പിന്നാലെ പ്രഖ്യാപിച്ച വിമാന സര്‍വീസ് വെട്ടിക്കുറയ്ക്കല്‍ ഉത്തരവ് പിന്‍വലിച്ചു : യുഎസില്‍ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്

അടച്ചുപൂട്ടലിനു പിന്നാലെ പ്രഖ്യാപിച്ച വിമാന സര്‍വീസ് വെട്ടിക്കുറയ്ക്കല്‍ ഉത്തരവ് പിന്‍വലിച്ചു : യുഎസില്‍ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക്

വാഷിംഗ്ടണ്‍: അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ അടച്ചുപൂട്ടലിനു പിന്നാലെ താറുമാറായ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്. 40 പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുള്ള വ്യോമഗതാഗതം 10 ശതമാനം വരെ വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശം പിന്‍വലിച്ചതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. ഇതോടെ വിമാന സര്‍വീസുകള്‍ സാധാരണ നിലയില്‍ പുനരാരംഭിക്കും.

ഈ മാസം ഏഴിന് 40 പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസില്‍ നാലു ശതമാനം കുറവ് വരുത്തിയിരുന്നു. 10 ശതമാനം വരെ കുറവു വരുത്തുമെന്ന പ്രഖ്യാപനവും നടത്തിയിരുന്നു. അടച്ചുപൂട്ടലിനു പിന്നാലെ ഗ്രൗണ്ട് സപ്പോര്‍ട്ട് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ രൂക്ഷമായ കുറവിനെ തുടര്‍ന്നാണ് വ്യോമഗതാഗതം പ്രതിസന്ധിയിലായത്.

കഴിഞ്ഞ ബുധനാഴ്ച സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ അവസാനിച്ചതോടെ ജീവനക്കാര്‍ തിരികതെ ജോലിയിലേക്ക് പ്രവേശിച്ചതോടെ വിമാന സര്‍വീസ് റദ്ദാക്കല്‍ അവസാനിപ്പിച്ചതായി് എഫ്എഎ പറഞ്ഞു. അമേരിക്കയില്‍ ഏറ്റവും തിരക്കേറിയ താങ്ക്‌സ് ഗിവിംഗ് യാത്രാ കാലയളവിന്റെ തുടക്കത്തില്‍ വന്ന ഈ തീരുമാനം യാത്രക്കാര്‍ക്ക് ഏറെ സഹായകരമാകും.

Flight service cuts announced after shutdown lifted: Air services in the US return to normal

Share Email
Top