നാല്‍പ്പതു നാളത്തെ ഭരണ സ്തംഭനം അവസാനിക്കാന്‍ പോകുന്നു: അടച്ചുപൂട്ടല്‍ ഉടന്‍ അവസാനിക്കുമെന്ന് ട്രംപ്

നാല്‍പ്പതു നാളത്തെ ഭരണ സ്തംഭനം അവസാനിക്കാന്‍ പോകുന്നു: അടച്ചുപൂട്ടല്‍ ഉടന്‍ അവസാനിക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: നാല്‍പ്പതുനാളത്തെ ഭരണസ്തംഭനം അമേരിക്കയില്‍ അവസാനിക്കുന്നു. അടച്ചുപൂട്ടല്‍ ഉടന്‍ അവസാനിക്കുമെന്നു പ്രസിഡന്റ് ട്രംപ് തന്നെ മാധ്യമങ്ങളോട് പ്രതികരിച്ചു. നമ്മള്‍ അടച്ചുപൂട്ടല്‍ അവസാനിപ്പിക്കുന്നതിന്റെ വളരെ അടുത്തെത്തിയതായി തോന്നുന്നുവെന്നു പറഞ്ഞ ട്രംപ് അധികം വൈകാതെ അതിന്റെ ഗുണഫലം നിങ്ങള്‍ക്ക് മനസിലാകുമെന്നും കൂട്ടിച്ചേര്‍ത്തു.

40 ദിവസത്തിലേക്കു കടന്ന അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാനായി സെനറ്റമാര്‍ക്കിടയില്‍ നീക്കങ്ങള്‍ നടക്കുന്നതായും ഇതിന്റെ ഭാഗമായി സെനറ്റര്‍മാര്‍ കരാറിലെത്തിയതായും എബിസി ന്യൂസ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡെമോക്രാറ്റിക് സംഘത്തില്‍ നിന്നും വേണ്ടത്ര വോട്ട് ലഭിക്കുമെന്നും സെനറ്റില്‍ വോട്ടിനിടുമ്പോള്‍ പാസാകുമെന്നുമാണ് നേരതതെ പുറത്തു വന്ന വാര്‍ത്തകള്‍. ഇതിനു പിന്നാലെയാണ് പ്രസിഡന്റ് തന്നെ കൂടുതല്‍ വ്യക്തത വരുത്തിയ പ്രതികരണം നടത്തിയത്.

ഡെമോക്രാറ്റിക് സെനറ്റര്‍മാരും ജോണ്‍ ടുണും ചര്‍ച്ച നടത്തുകയും വൈറ്റ് ഹൗസുമായി ആശയ വിനിമയം നടത്തിയതായുമാണ് റിപ്പോര്‍ട്ട് അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാനായി നിര്‍ണായക നീക്കമുണ്ടായത്.

സെനറ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളുമായും വൈറ്റ് ഹൗസുമായും കൂടിയാലോചന നടത്തി. നിലവില്‍ ബില്‍ പാസാകാന്‍ ഡമോക്രാറ്റുകള്‍ വോട്ടു ചെയ്യും. സബ്‌സീഡികള് തുടരുമെന്ന ഉറപ്പു ഡമോക്രാറ്റുകള്‍ക്ക് ലഭിച്ചതായും ഈ സാഹചര്യത്തിലാണ് ഷട്ട്‌ഡൗണ്‍ അവസാനിക്കാന്‍ പോകുന്നതെന്നുമാണ് റിപ്പോര്‍ട്ട്.

Is the shutdown in the US ending? Report says crucial moves are underway

Share Email
LATEST
Top