ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഫ്രണ്ട്‌സ്ഗിവിങ് നടത്തപ്പെടുന്നു. ചിക്കാഗോ സെന്റ് മേരീസ്, സേക്രഡ് ഹാര്‍ട്ട് ഇടവകകളിലെ 18 വയസിനുമുകളില്‍ പ്രായമുള്ള യുവജനങ്ങളെയും യങ് കപ്പിള്‍സിനെയും ഉദ്ദേശിച്ചാണ് താങ്ക്‌സ ഗിവിങ്ങിനോടനുബന്ധിച്ച് ഫ്രണ്ട്‌സ് ഗിവിങ് കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ബെന്‍സന്‍വില്‍ ഫൊറോനാ വികാരി ഫാ. എബ്രാഹം കളരിക്കല്‍ അറിയിച്ചു.
നവംബര്‍ 29 ശനിയാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ 3 മണി വരെ വിപുലമായ പരിപാടികള്‍ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ക്രമീകരിച്ചുവരുന്നു. ജെന്‍സന്‍ ഐക്കരപറമ്പില്‍,എവ്ലിന്‍ ഐക്കരപ്പറമ്പില്‍, മെലിന്റ നെല്ലിക്കാട്ടില്‍, ഷെറില്‍ താന്നിക്കുഴിപ്പില്‍ എന്നിവര്‍ ഈ സംഗമം കോര്‍ഡിനേറ്റ് ചെയ്യുന്നു.
താല്പര്യമുള്ളവര്‍ താഴെക്കാണുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.
Jensen Aikkaraparambil (312) 307-0559
Evelyn Aikkaraparambil (614) 961-2786
Melinda Nellikkattil (770) 862-8337
Sheryl Thannikuzhuppil : (201) 312-8623
വാര്‍ത്ത: ലിന്‍സ് താന്നിച്ചുവട്ടില്‍
Friendsgiving for Knanaya youth in Chicago













