ഗാര്‍ലാന്‍ഡ് സിറ്റി ടാക്‌സ് ഇന്‍ക്രിമെന്റ് ഫിനാന്‍സ് ബോര്‍ഡ് മെമ്പര്‍ പി. സി. മാത്യുവിനെ ആദരിച്ചു

ഗാര്‍ലാന്‍ഡ് സിറ്റി ടാക്‌സ് ഇന്‍ക്രിമെന്റ് ഫിനാന്‍സ് ബോര്‍ഡ് മെമ്പര്‍ പി. സി. മാത്യുവിനെ ആദരിച്ചു

ഡാളസ്: ഗാര്‍ലാന്‍ഡ് സിറ്റി ടാക്‌സ് ഇന്‍ക്രിമെന്റ് ഫിനാന്‍സ് ബോര്‍ഡ് മെമ്പറും ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനുമായ പി. സി. മാത്യുവിനെ ഗാര്‍ലാന്‍ഡ് സിറ്റി ബോര്‍ഡ് ആന്‍ഡ് കമ്മീഷന്‍സ് വാര്‍ഷിക സമ്മേളനത്തില്‍ ആദരിച്ചു. 2023 – 2025 കാലയളവില്‍ സീനിയര്‍ സിറ്റിസണ്‍സ് അഡൈ്വസറി കമ്മീഷനില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചതിനാലാണ് ഗാര്‍ലാന്‍ഡ് സിറ്റിയുടെ ലോഗോ പതിപ്പിച്ച പ്ലാക്ക് നല്‍കി ആദരിച്ചത്.

മേയര്‍ ഡിലന്‍ ഹെഡ്രിക്ക് പ്ലാക്ക് പി. സി മാത്യുവിന് കൈമാറിി സിറ്റി കൗണ്‍സില്‍ മെമ്പര്‍മാരും ബോര്‍ഡ് ആന്‍ഡ് കമ്മീഷന്‍സ് അംഗങ്ങളും സിറ്റിയുടെ വിവിധ ഡിപ്പാര്‍ട്‌മെന്റ് സ്റ്റാഫുകളും പങ്കെടുത്തു ടെക്‌സാസ് റേഞ്ചേഴ് റേഡിയോ ബ്രോഡ് കാസ്റ്റര്‍ എറിക് നാഡര്‍ മുഖ്യ പ്രഭാഷണം നടത്തി.

സീനിയര്‍ പൗരന്മാര്‍ക്കായി 17.4 മില്യണ്‍ ഡോളര്‍ ബജറ്റില്‍ 27,000 ചതുരശ്ര അടി വലിപ്പത്തിലുള്ള ആക്റ്റിവിറ്റി സെന്റര്‍ പണി ആരംഭിച്ചതായും ഇത് രണ്ടു വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നും പി. സി. മാത്യു പറഞ്ഞു. ഗാര്‍ലാന്‍ഡ് ഡൗണ്‍ടൗണിന് സമീപമാണ് ഈ കെട്ടിടം നിര്‍മിക്കുന്നത്. സീനിയര്‍ പൗരന്മാര്‍ക്കായുള്ള പരിപാടികള്‍, ആരോഗ്യപരിചരണം, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായാണ് ഈ കെട്ടിടം നിര്‍മിക്കുന്നത്.

ഗെയിം റൂം, വ്യായാമ,ഫിറ്റ്‌നസ് റൂമുകള്‍, വാക്കിംഗ് ട്രാക്ക്, സൗകര്യമുള്ള ആര്‍ട്‌സ ആന്‍ഡ് കാഫ്റ്റ്‌സ് റൂം, ലൈബ്രറി, കമ്പ്യൂട്ടര്‍ ആക്‌സസ് റൂം, ഡൈനിംഗ്,കിച്ചന്‍, മള്‍ട്ടി-പര്‍പ്പസ് പ്രോഗ്രാം റൂമുകള്‍, തുറസായ സാമൂഹിക,വിനോദ മേഖല ഉള്‍പ്പെടെ പല സൗകര്യങ്ങളും ഈ ബില്‍ഡിംഗില്‍ ഉണ്ടാവും. ഗാര്‍ലാന്‍ഡിലെ എല്ലാ സീനിയര്‍മാരുടെയും ജീവിത നിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്ന നേട്ടമാണിതെന്നും മുതിര്‍ന്ന പൗരന്‍മാര്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും പി. സി. മാത്യു അഭ്യര്‍ത്ഥിച്ചു.

വാര്‍ത്ത: പി.പി ചെറിയാന്‍

Garland City Tax Increment Finance Board Member P. C. Mathew Honored

Share Email
Top