ഗാസയിലെ പ്രതിസന്ധി: തിങ്കളാഴ്ച അടിയന്തരയോഗം ചേരാൻ വിദേശ രാജ്യങ്ങൾ 

ഗാസയിലെ പ്രതിസന്ധി: തിങ്കളാഴ്ച അടിയന്തരയോഗം ചേരാൻ വിദേശ രാജ്യങ്ങൾ 

അങ്കാറ : ഗാസ  മുനമ്പിൽ ഇസ്രയേലും ഹമാസും  തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രതിസന്ധിയിലായതിനു പിന്നാലെ അടിയന്തര യോഗം ചേരാൻ വിദേശ രാജ്യങ്ങൾ. ഗാസാ മുനമ്പിലെ പ്രശ്നങ്ങൾ തിങ്കളാഴ്‌ച ഇസ്ത‌ാംബുളിൽ ചർച്ച നടത്തുമെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ. 

എന്നാൽ വെടിനിർത്തൽ തുടരുമോ എന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല. മൃതദേഹം വിട്ടു നൽകുന്നത് സംബന്ധിച്ച് ഹമാസ് തെറ്റിദ്ധാരണ നടത്തിയെന്ന് ആരോപിച്ച് ഇസ്രയേൽ ശക്തമായ നടപടികൾ ആരംഭിച്ചിരുന്നു ഇതിനു പിന്നാലെ ഈ മേഖലയിലെ അവസ്ഥ രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് അടിയന്തരയോഗം വിദേശരാജ്യങ്ങൾ നടത്തുന്നത്.

 കഴിഞ്ഞ സെപ്റ്റംബറിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ച‌യിൽ പങ്കെടുത്ത രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ചർച്ചയിൽ പങ്കെടുക്കുമെന്ന് ഹകാൻ ഫിദാൻ പറഞ്ഞു. തുർക്കി, ഖത്തർ, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ, ജോർദാൻ, പാക്കിസ്ഥാൻ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളാണ് ട്രംബുമായി കൂടിക്കാഴ്ച നടത്തിയത്.

  വെടിനിർത്തൽ കരാറിൻ്റെ രണ്ടാം ഘട്ടത്തിലേക്ക് എങ്ങനെ കടക്കുമെന്നതാണ് പ്രധാന ചർച്ചാവിഷയം. രാജ്യാന്തര സേനയെ നിയോഗിക്കുന്നത് ചർച്ച ചെയ്യണം’ ഹകാൻ ഫിദാൻ പറഞ്ഞു.

 രാജ്യാന്തര സേനയുടെ ഭാഗമായി തുർക്കി സേനയെ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്‌തമാക്കിയിരുന്നു. യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസുമായി 22ന് നടത്തിയ കൂടിക്കാഴ്ചയിലാണ് നെതന്യാഹു നിലപാട് വ്യക്തമാക്കിയത്. ഗാസയിൽ തുർക്കിക്ക് ക്രിയാത്മകമായ പങ്കുണ്ടാകുമെന്ന് പ്രതികരിച്ച വാൻസ്, ഗാസ വിഷയത്തിൽ വിദേശ സൈനികരുടെ സാന്നിധ്യം സംബന്ധിച്ച് ഇസ്രയേലിനുന്മേൽ ഒന്നും അടിച്ചേൽപ്പിക്കാൻ യുഎസ് നിർബന്ധിക്കില്ലെന്നും പറഞ്ഞു.

അതേസമയം, ഗാസയിൽ നാലാം ദിവസവും ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 3 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം. മുൻപ് കൊല്ലപ്പെട്ട 30 പലസ്തീൻകാരുടെ ശരീരങ്ങൾ ഇസ്രയേൽ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ ഗാസ അതോറിറ്റിക്കു കൈമാറി.

Gaza crisis: Foreign countries to hold emergency meeting on Monday

Share Email
LATEST
More Articles
Top