മിഷന്‍ ലീഗ് ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മാണ മത്സരത്തില്‍ ഹന്നാ ജോസഫിന് ഒന്നാം സ്ഥാനം

മിഷന്‍ ലീഗ് ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മാണ മത്സരത്തില്‍ ഹന്നാ ജോസഫിന് ഒന്നാം സ്ഥാനം

ചിക്കാഗോ: ചെറുപുഷ്പ മിഷന്‍ ലീഗ് ചിക്കാഗോ രൂപത സമിതി സംഘടിപ്പിച്ച ഡിജിറ്റല്‍ പോസ്റ്റര്‍ നിര്‍മാണ മത്സര വിജയികളെ പ്രഖ്യാപിച്ചു.

ഹന്നാ ജോസഫ് (സെന്റ് മേരീസ് സിറോ-മലബാര്‍ കത്തോലിക്ക പള്ളി, ഷാര്‍ലെറ്റ്, നോര്‍ത്ത് കരോളിന) ഒന്നാം സ്ഥാനവും, അന്ന മേരി പീച്ചത്ത് (സെന്റ് അല്‍ഫോന്‍സാ സിറോ-മലബാര്‍ കത്തോലിക്ക പള്ളി, റിച്ച്മണ്ട്, വിര്‍ജീനിയ) രണ്ടാം സ്ഥാനവും, ഹെലെന ലുക്ക് കാരിപ്പറമ്പില്‍ (സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ പള്ളി, ഹൂസ്റ്റന്‍, ടെക്‌സാസ്) മൂന്നാം സ്ഥാനവും നേടി.

അമേരിക്കയിലുടനീളമുള്ള ഇടവകകളില്‍ നിന്നും മിഷനുകളില്‍ നിന്നും ധാരാളം മിഷന്‍ ലീഗ് അംഗങ്ങള്‍ മത്സരത്തില്‍ പങ്കുചേര്‍ന്നു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും പ്രശംസ പത്രവും സമ്മാനിക്കും. മിഷന്‍ ലീഗ് ചിക്കാഗോ രൂപതാ ഭാരവാഹികള്‍ മത്സരത്തിന് നേതൃത്വം നല്‍കി.

വാര്‍ത്ത: സിജോയ് പറപ്പള്ളില്‍

Hannah Joseph wins first place in Mission League digital poster making competition

Share Email
LATEST
More Articles
Top