ഫിലഡല്‍ഫിയ: മാര്‍ത്തോമാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ സൗത്ത് ഈസ്റ്റ് റീജനല്‍ ആക്ടിവിറ്റി കമ്മിറ്റിയും സഭയുടെ സംഗീത വിഭാഗമായ ഡി എസ് എം സി യും സംയുക്തമായി 2025 നവംബര്‍ മാസം 29 ആം തീയതി ശനിയാഴ്ച 4:00 മുതല്‍ 7 30 വരെ പെന്‍സില്‍വേനിയയിലെ മെല്‍റോസ് പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന OLD GRATZ കോളേജ് ഓഡിറ്റോറിയത്തില്‍ ( 7605 old York Rd., Melrose Park, PA-19027) വച്ച് നടത്തപ്പെടുന്ന ഹെവന്‍ലി ട്രമ്പറ്റിന്റെ 2025 ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
ഹെവന്‍ലി ട്രമ്പറ്റ് 2025 നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിന്റെ റിജിനല്‍ തലത്തിലുള്ള രണ്ടാമത്തെ ക്രിസ്സ്മസ് സംഗീത സായാഹ്നം ആണ്. ഭദ്രാസന അധ്യക്ഷന്‍ Rt. Rev. Dr. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പാ തിരുമേനിയുടെ മഹത്തായ ആശയമാണ് ഹെവന്‍ലി ട്രമ്പറ്റ്.ആര്‍ച്ച് ഡയോസിസ് ഓഫ് ഫിലഡല്‍ഫിയ ഓക്‌സിലറി ബിഷപ്പായ കെിത് ജെയിംസ് ച്യ്‌ലിന്ന്‌സ്‌കി (Keith James ഛ്ഹ്യ്‌ലിന്‌സ്‌കി) ക്രിസ്മസ് സന്ദേശം നല്കും.

100 അംഗങ്ങളുള്ള ഗായകസംഘം പരിശീലനത്തിന്റെ അവസാനഘട്ടത്തിലേക്ക് പ്രവേശിച്ചതായി മുന്‍ dsmc ഡയറക്ടര്‍ റെവ. ആശിഷ് ജോര്‍ജ് അച്ചന്‍ അറിയിച്ചു.
വൈസ് പ്രസിഡണ്ട് റെവ. ജോജി എം ജോര്‍ജ്, സെക്രട്ടറി അനു സ്‌കറിയ സൗത്ത് ഈസ്റ്റ് റീജനല്‍ ആക്ടിവിറ്റി കമ്മറ്റി അംഗങ്ങള്‍- ട്രസ്റ്റി – ബൈജു വര്‍ഗീസ്, അക്കൗണ്ടന്റ് – പി .ജി തോമസ് ,ബോര്‍ഡ് മെമ്പേഴ്‌സ് – ബിന്‍സി ജോണ്‍, ഡോക്ടര്‍ ഏലിയാസ് എബ്രഹാം, ഡോക്ടര്‍ മാത്യു ടി. തോമസ്, വത്സ മാത്യു, ജോസഫ് കുരുവിള, റെജി ജോസഫ് , ഷൈജു ചെറിയാന്‍ എന്നിവര്‍ ഏവരെയും ഈ ക്രിസ്തീയ ദിവ്യ സംഗീത വിരുന്നിലേക്ക് സ്വാഗതം ചെയ്തു.
വാര്‍ത്ത: സന്തോഷ് എബ്രഹാം
Heavenly Trumpet 2025 – November 29 in Philadelphia; preparations complete













