സംസ്ഥാനത്ത് അടുത്ത മൂന്നു മണിക്കൂറിൽ അതിശക്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത മൂന്നു മണിക്കൂറിൽ അതിശക്ത മഴയ്ക്ക് സാധ്യത

കൊച്ചി: കേരളത്തില്‍ അടുത്ത മൂന്നു മണിക്കൂര്‍ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചകഴിഞ്ഞ് മൂന്നിന് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു.

ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചു.
Heavy rain likely in the state for the next three hours

Share Email
Top