ഹ്യൂസ്റ്റണ്‍ എച്ച്.പി.എഫ്. ഹിന്ദി കണ്‍വെന്‍ഷന്‍ നവംബര്‍ 14 ,15 തീയതികളില്‍ സ്റ്റാഫോര്‍ഡില്‍

ഹ്യൂസ്റ്റണ്‍ എച്ച്.പി.എഫ്. ഹിന്ദി കണ്‍വെന്‍ഷന്‍ നവംബര്‍ 14 ,15 തീയതികളില്‍ സ്റ്റാഫോര്‍ഡില്‍

ഹ്യൂസ്റ്റണ്‍: ഹ്യൂസ്റ്റണ്‍ പെന്തക്കോസ്തല്‍ ഫെലോഷിപ്പ് (എച്ച്.പി.എഫ്) സംഘടിപ്പിക്കുന്ന വാര്‍ഷിക ഹിന്ദി കണ്‍വെന്‍ഷന്‍ നവംബര്‍ 14-15 തീയതികളില്‍ സ്റ്റാഫോര്‍ഡിലെ ലിവിംഗ് വാട്ടേഴ്‌സ് ക്രിസ്ര്ത്യന്‍ ചര്‍ച്ചില്‍ (വിലാസം: 845 Staffordshire Rd, Stafford, TX 77477) നടക്കും. പാസ്റ്റര്‍ ഇമ്മാനുവല്‍ ഖുറാം (Conroe)യും ഡോ. ഷിബു തോമസ് (അറ്റ്‌ലാന്റ)യും ദൈവവചന ശുശ്രൂഷകള്‍ നയിക്കും.

14 ന്ന രാത്രി 7:00-9:00 വരെയും 15-ന്, രാത്രി 6:30-9:00 വരെയുമാണ് യോഗങ്ങള്‍ നടക്കുക. എച്ച്പിഎഫ് ഹിന്ദി ക്വയറിനൊപ്പം ഇമ്മാനുവേല്‍സിഒജി ക്വയറും പ്രത്യേക ഹിന്ദി ആരാധനയില്‍ പങ്കെടുക്കും. ഹിന്ദി വര്‍ഷിപ്പ് കോ-ഓര്‍ഡിനേറ്ററായ സ്റ്റീഫന്‍ സാമുവല്‍ സേവനം അനുഷ്ഠിക്കുന്നു.

കണ്‍വെന്‍ഷന്റെ സുഗമമായ നടത്തിപ്പിനായി പാസ്റ്റര്‍ മാത്യൂ കെ. ഫിലിപ്പ് (പ്രസിഡന്റ് t), പാസ്റ്റര്‍ ബൈജു തോമസ് (വൈസ് പ്രസിഡന്റ്), ഡോ. സാം ചാക്കോ (സെക്രട്ടറി), ജയ്‌മോന്‍ തങ്കച്ചന്‍ (ട്രഷറര്‍), ഡാന്‍ ചെറിയാന്‍ (സോംഗ് കോ ഓര്‍ഡിനേറ്റര്‍) , ജോണ്‍ മാത്യൂ (വിഷന്‍ ആന്‍ഡ് ചാരിറ്റി കോ ഓര്‍ഡിനേറ്റര്‍), ഫിന്നി രാജു ഹൂസ്റ്റണ്‍ (മീഡിയാ കോ -ഓര്‍ഡിനേറ്റര്‍r) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

ഹ്യൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന 16 പെന്തക്കോസ്തല്‍ സഭകള്‍ സംയുക്തമായി ഒരുക്കുന്ന ഈ ആത്മീയ സമ്മേളനം വിശ്വാസികളുടെ ഐക്യത്തിനും ആത്മീയ നവീകരണത്തിനും വേദിയാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
ഡോ. സാം ചാക്കോ (സെക്രട്ടറി) – (609) 498-4823

വാര്‍ത്ത: ഫിന്നി രാജു ഹൂസ്റ്റണ്‍

Houston HPF Hindi Convention to be held in Stafford on November 14th and 15th
Share Email
Top