യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ അര്‍ധ സഹോദരനെ തറപറ്റിച്ച് ഇന്ത്യന്‍ വംശജന്‍ അഫ്താബ് പുരേവല്‍

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ അര്‍ധ സഹോദരനെ തറപറ്റിച്ച് ഇന്ത്യന്‍ വംശജന്‍ അഫ്താബ് പുരേവല്‍

വാഷിംഗ്ടണ്‍: സിനിസിനാറ്റിയില്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ അര്‍ധസഹോദരനെ തറപറ്റിച്ച് ഇന്ത്യന്‍ വംശജനായ അഫ്താബ് പുരേവലിന്‍ രണ്ടാം വട്ടവും മേയര്‍ പദവിയിലേക്ക്.
വാന്‍സിന്റെ അര്‍ധ സഹോദരന്‍ കോറി ബോമാനെ വന്‍ വോട്ടു വ്യത്യാസത്തിലാണ് അഫ്താബ് പരാജയപ്പെടുത്തിയത്.

ഇതു രണ്ടാം തവണയാണ് അഫ്താബിന്റെ ജയം.മുനിസിപ്പല്‍ പ്രൈമറിയില്‍ 80ശതമാനത്തിലേറെ  വോട്ടുകള്‍ നേടിയാണ് പുരേവല്‍ വിജയിച്ചത്.  2017 മുതല്‍ 2021 വരെ ഹാമില്‍ട്ടണ്‍ കൗണ്ടി ക്ലാര്‍ക്ക് ഓഫ് കോര്‍ട്ട്‌സായും പ്രവര്‍ത്തിച്ചിരുന്നു.  

വിജയത്തിനു ശേഷം പ്രതികരിച്ച പുരവേള്‍ താന്‍ ബോമാനുമായി ഫോണില്‍ സംസാരിച്ചതായും  ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞു. പൊതു സുരക്ഷ, തൊഴില്‍ വളര്‍ച്ച, താങ്ങാനാവുന്ന വിലയുള്ള ഭവന നിര്‍മ്മാണം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Indian-origin Aftab Purewal defeats US Vice President J.D. Vance’s half-brother

Share Email
LATEST
More Articles
Top