വസ്ത്രങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ യുവതി പോലീസ് പിടിയിൽ, തനിക്കൊരു അവസരം തരൂ എന്ന് പൊലീസിനോട് അപേക്ഷിച്ചു

വസ്ത്രങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ യുവതി പോലീസ് പിടിയിൽ, തനിക്കൊരു അവസരം തരൂ എന്ന് പൊലീസിനോട് അപേക്ഷിച്ചു

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വസ്ത്രങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ യുവതി പോലീസ് പിടിയിലായി. ഇന്ത്യയിലെ സഹോദരന് സമ്മാനിക്കാനാണ് വസ്ത്രങ്ങള്‍ കൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് യുവതി പോലീസിനോട് വിശദീകരിച്ചു. സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. പുരുഷവസ്ത്രങ്ങളടക്കമുള്ള ഇനങ്ങളാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. ‘മേഡ് ഇന്‍ യുഎസ്എ’ ഉത്പന്നങ്ങളോട് സഹോദരന് പ്രത്യേക താല്‍പ്പര്യമുണ്ടെന്നും, എന്നാല്‍ വാങ്ങാനുള്ള പണമില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നും യുവതി പറഞ്ഞതായി വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയില്‍, പണമടയ്ക്കാതെ സാധനങ്ങള്‍ എടുത്തെന്ന് ആരോപിക്കപ്പെട്ട യുവതി പോലീസുമായി സംസാരിക്കുന്നതും കരയുന്നതും മാപ്പപേക്ഷിക്കുന്നതും ദൃശ്യമാണ്. പണം കൊടുക്കാന്‍ മറന്നുപോയി മാത്രമാണെന്നാണ് അവരുടെ വാദം. കൈവിലങ്ങ് വയ്ക്കരുതെന്നും ഒരു അവസരം നല്‍കണമെന്നും യുവതി അപേക്ഷിച്ചു.

എന്നാല്‍, യുവതിയുടെ അപേക്ഷകള്‍ അവഗണിച്ച് പോലീസ് കൈവിലങ്ങണിയിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. മോഷണക്കുറ്റം ചുമത്താനുള്ള നടപടികള്‍ ആരംഭിച്ചതായി സൂചനയുണ്ട്. യുവതിയുടെ പേര്, സംഭവസ്ഥലമായ സ്റ്റോറിന്റെ വിശദാംശങ്ങള്‍, മോഷ്ടിച്ച സാധനങ്ങളുടെ വില എന്നിവ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. അധികൃതര്‍ കേസ് അന്വേഷണം തുടരുകയാണ്.

Share Email
Top