ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ: ലോക കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് കിരീടം

ചരിത്രം കുറിച്ച് ഇന്ത്യൻ വനിതകൾ: ലോക കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് കിരീടം

നവി മുംബൈ:  ഇന്ത്യൻ പെൺപട ലോക ക്രിക്കറ്റിൽ ചരിത്രം കുറിച്ചു മുംബൈയിൽ നടന്ന വനിതാ ഏകദിന ക്രിക്കറ്റ്  ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി കിരീടത്തിൽ മുത്തമിട്ടു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 298 റൺസ് സ്വന്തമാക്കി. 299  റൺസ് വിജയല ക്ഷ്യമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക45.3 ഓവറില്‍ 246 റണ്‍സില്‍ എല്ലാവരും പുറ ത്തായി. ഇന്ത്യയ്ക്ക് 52 റൺസിന്റെ ഉജ്ജ്വല ജയം.ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇന്ത്യൻ വനിതകൾ ലോക ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ചാമ്പ്യൻ പദവി സ്വന്തമാക്കുന്നത്..

ഹര്‍മന്‍പ്രീത് കൗറും സംഘവും കിരീടം ഉയർത്തിയപ്പോൾ മുംബൈ സ്റ്റേഡിയം ആവേശത്തിന്റെ പാരമ്യത്തിൽ എത്തി  ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തു..ഓപ്പണര്‍ ഷഫാലി വര്‍മ, ദീപ്തി ശര്‍മ എന്നിവര്‍ അര്‍ധ സെഞ്ച്വറികളുമായി ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചു മ സ്മൃതി മന്ധാന, റിച്ച ഘോഷ് എന്നിവരും മികച്ച ബാറ്റിംഗ് നടത്തി.  

ഓപ്പണര്‍ ഷഫാലി വര്‍മ ഇന്ത്യൻ പോരാട്ടത്തിന് ശക്തമായ നായകത്വം . 78 പന്തില്‍ 7 ഫോറും രണ്ട് സിക്സും സഹിതം ഷഫാലി 87 റണ്‍സ് നേടി.ദീപ്തി ശര്‍മ  മൂന്നുഫോറും ഒരു സിക്സും സഹിതം 58 പന്തില്‍ 58 റണ്‍സെടുത്തു. . പുറത്താകാതെ നിന്നു.. ഇരുവരുടെയും ബാറ്റിംഗിന്റെ അടിത്തറയിൽ ആണ് ഇന്ത്യ മികച്ച ടോട്ടൽ കണ്ടെത്തിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക വനിതകളുടെ പോരാട്ടം 45.3 ഓവറില്‍ 246 റണ്‍സില്‍ അവസാനിച്ചുദക്ഷിണാഫ്രിക്കയ്ക്കായി ക്യാപ്റ്റന്‍ ലൗറ വോള്‍വാര്‍ട് സെഞ്ച്വറി നേടി. താരം 98 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതം 101 റണ്‍സെടുത്തു ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി. ലൗറക്കൊപ്പം ശക്തമായി ബാറ്റിംഗ് നടത്താൻ മറ്റു ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക് കഴിയാത്തത് അവർക്ക് വിനയായി

. 9.3 ഓവറില്‍ 39 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ദീപ്തി ശര്‍മയാണ് ബൗളിംഗിൽ  തിളങ്ങിയത്. ബാറ്റിങില്‍ അര്‍ധ സെഞ്ച്വറി നേടിയ താരം ഓള്‍ റൗണ്ട് മികവാണ് ഫൈനലില്‍ പുറത്തെടുത്തത്. ഇന്ത്യയുടെ ടോപ് സ്‌കോററായി മാറിയ ഷഫാലി വര്‍മയും ബൗളിങില്‍ മാന്ത്രികത പുറത്തെടുത്തു. നിര്‍ണായക ഘട്ടത്തില്‍ താരം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

Indian women make history: India wins women’s cricket title

Share Email
Top