ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍ 600-ാമത് സമ്മേളനം നവംബര്‍ 11 ന് ; ഡോ.ലീനാ കെ ചെറിയാന്‍ സന്ദേശം നല്‍കുന്നു

ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍ 600-ാമത് സമ്മേളനം നവംബര്‍ 11 ന് ; ഡോ.ലീനാ കെ ചെറിയാന്‍ സന്ദേശം നല്‍കുന്നു

പി പി ചെറിയാന്‍

ഡിട്രോയിറ്റ് : ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍ നവംബര്‍ 11 ചൊവാഴ്ച സംഘടിപ്പിക്കുന്ന 600- മത് സമ്മേളനത്തില്‍ കോഴഞ്ചേരി മാര്‍ത്തോമാ കോളേജ് കോമേഴ്സ് വിഭാഗം പ്രൊഫെസ്സര്‍ ഡോ. ലീനാ.കെ ചെറിയാന്‍ സന്ദേശം നല്‍കുന്നു.

വിവിധ രാജ്യങ്ങളിലുള്ളവര്‍ എല്ലാ ആഴ്ചയിലും ഓണ്‍ലൈന്‍ പ്ലാറ്റുഫോമില്‍ പ്രാര്‍ഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്പതിനാണ്(ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്.

വിവിധ സഭ മേലധ്യക്ഷന്മാരും ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം നല്‍കും. നവ:11 ചൊവ്വാഴ്ചയിലെ പ്രയര്‍ലൈനില്‍ ഡോ. ലീനായുടെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നന്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഫോണ്‍ നന്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207, സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602 (കോ ഓര്‍ഡിനേറ്റര്‍).

International Prayerline 600th Conference on November 11: Dr. Leena K. Cherian delivers a message

Share Email
Top