ട്രംപ് ഭരണകൂടത്തിന്‍റെ കടുപ്പമേറിയ നയങ്ങൾ; അമേരിക്കയിലേക്കുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വരവിൽ വൻ ഇടിവ്

ട്രംപ് ഭരണകൂടത്തിന്‍റെ കടുപ്പമേറിയ നയങ്ങൾ; അമേരിക്കയിലേക്കുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വരവിൽ വൻ ഇടിവ്

വാഷിംഗ്ടൺ: അമേരിക്കയിലേക്കുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വരവ് കുറഞ്ഞതായി കണക്കുകൾ. ഇന്‍റർനാഷണൽ എജ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓപ്പൺ ഡോഴ്സ് ഡാറ്റ പ്രകാരം, ഈ വർഷം പുതുതായി യുഎസിലെത്തുന്ന വിദേശ വിദ്യാർത്ഥികളുടെ സംഖ്യയിൽ വലിയ ഇടിവാണ് ഉണ്ടായത്. പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്റെ ഭരണകൂടം വിദേശ വിദ്യാർത്ഥി വിസകൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചതിനെ തുടർന്ന്, ഈ സെമസ്റ്ററിൽ കോളേജുകളിൽ പുതിയ പ്രവേശനം നേടുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം 17 ശതമാനം കുറഞ്ഞു.

2024-25 അധ്യയനവർഷത്തിൽ ഇത് ഏഴ് ശതമാനം ഇടിവായിരുന്നു. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ കാരണം ചൈനയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ എത്തൽ കുറഞ്ഞത് ഈ കുറവിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്. ട്രംപിന്‍റെ ഉന്നത വിദ്യാഭ്യാസത്തിനും കുടിയേറ്റത്തിനുമെതിരായ നയങ്ങൾ സർവകലാശാലകളിൽ ആശങ്ക സൃഷ്ടിച്ചു. ഫലമായി, നിരവധി വിദേശ വിദ്യാർത്ഥികൾക്ക് യുഎസിലെ കോളേജുകളിൽ ചേരാൻ പ്രയാസപ്പെടുകയോ താൽപര്യം കാണിക്കാതിരിക്കുകയോ ചെയ്തു.

വേനൽക്കാലത്ത് ഭരണകൂടം വിസ അഭിമുഖങ്ങളെ ഒരു മാസം നിർത്തിവയ്ക്കുകയും പിന്നീട് പരിശോധനകൾ കൂട്ടുകയും നിയമനങ്ങൾ കുറയ്ക്കുകയും ചെയ്തു. മുഴുവൻ ഫീസ് അടയ്ക്കുന്നത് സാധാരണയായി അന്താരാഷ്ട്ര വിദ്യാർത്ഥികളാണെന്നതിനാൽ, സ്ഥാപനങ്ങളുടെ സാമ്പത്തികാവസ്ഥയ്ക്കും ഇത് തിരിച്ചടിയായി. വിദേശ അപേക്ഷകരെ ആകർഷിക്കാൻ കോളേജുകൾ തുടർന്നും ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്ത സ്കൂളുകളിൽ പകുതിയിലധികവും അടുത്ത വർഷത്തേക്ക് വിദേശ വിദ്യാർത്ഥികളുടെ എൻറോൾമെന്റ് മാറ്റിവയ്ക്കാൻ അനുമതി നൽകുന്നു. അതോടൊപ്പം ഭൂരിഭാഗം സ്ഥാപനങ്ങളും ഈ വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് ശ്രദ്ധ കൊടുക്കുമെന്നും വ്യക്തമാക്കി.

Share Email
Top