ജറുസലേം: പാലസ്തീനിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. . തെക്കൻ ലെബനനിലെ സിഡോൺ നഗരത്തിലെ ഐൻ അൽ-ഹിൽവേയിലെ ക്യാംപിലാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വ്യോമക്രമണത്തെ ന്യായീകരിച്ചുകൊണ്ട് ഇസ്രയേൽ രംഗത്ത് എത്തി അഭയാർത്ഥി ക്യാമ്പിനുള്ള ഹമാസ് അംഗങ്ങളെ ലക്ഷ്യമിട്ടാണ് തങ്ങൾ ആക്രമണം നടത്തിയത് എന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു.
ഹമാസിന് താമസിക്കാൻ വേണ്ടി ഒരുക്കിയതാണ് ഈ ക്യാമ്പ് എന്നാണ് ഇസ്രയേലിന്റെ വാദം. കേന്ദ്രങ്ങളിൽ തങ്ങളുടെ സൈനിക നടപടികൾ തുടരുമെന്നും ഇസ്രായേൽ വ്യക്തമാക്കി.
Israel air strick atPalestine refugee camp in Lebanon:













