വെള്ളിയാഴ്ച്ചയ്ക്കുള്ളില്‍ സ്‌നാപ് ആനുകൂല്യങ്ങള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്കണമെന്ന് കോടതി ഉത്തരവ്

വെള്ളിയാഴ്ച്ചയ്ക്കുള്ളില്‍  സ്‌നാപ് ആനുകൂല്യങ്ങള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്കണമെന്ന് കോടതി ഉത്തരവ്

വാഷിംഗ്ടണ്‍: യുഎസിലെ ഏറ്റവും വലിയ ഭക്ഷ്യസഹായ പദ്ധതിയായ സപ്ലിമെന്റല്‍ ന്യൂട്രീഷന്‍ അസിസ്റ്റന്റ് പ്രോഗ്രാമിന്(സ്‌നാപ്) ഉള്ള ധനസഹായം വെള്ളിയാഴ്ച്ചക്കുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്നു കോടതി ഉത്തരവ്. റോഡ് ഐലന്‍ഡിലെ ഫെഡറല്‍ ജഡ്ജിയാണ് ട്രംപ് ഭരണകൂടത്തോട് വെള്ളിയാഴ്ചയോടെ സ്‌നാപ് പേയ്മെന്റുകള്‍ പൂര്‍ണമായും സംസ്ഥാനങ്ങള്‍ക്ക് നല്കാന്‍ ഉത്തരവിട്ടത്.

ഈ മാസം ഭാഗീകമായി ധനസഹായം വിതരണം ചെയ്യുമെന്ന് ട്രംപ് ഭരണകൂടം നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പ്രക്രിയയ്ക്ക് ആഴ്ചകള്‍ എടുത്തേക്കാം. ഈ സാഹചര്യത്തിലാണ് പല സംസ്ഥാനങ്ങളും കോടതിയെ സമീപിച്ചത്. എന്നാല്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്കുമെന്നു നീതിന്യായ വകുപ്പ് അറിയിച്ചു.

സര്‍ക്കാര്‍ അടച്ചുപൂട്ടലിനെ തുടര്‍ന്ന് സ്്‌നാപ് പദ്ധതിയില്‍ വലിയ ആശയക്കുഴപ്പം നിലനില്ക്കുന്നതിനിടെയാണ് യുഎസ് ജില്ലാ ജഡ്ജി ജോണ്‍ മക്കോണല്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. യോഗ്യരായ താഴ്ന്ന വരുമാനക്കാരായ 42 ദശലക്ഷം ആളുകള്‍ സ്‌നാപ് പദ്ധതിയുടെ ഗുണഭോക്താക്കളാണ്. സര്‍ക്കാര്‍ ഫണ്ടില്‍ കാലതാമലം വന്നതോടെ സ്‌നാപ് പദ്ദതിയുടെ നടത്തിപ്പുകാരായ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രിക്കള്‍ച്ചര്‍ (യുഎസ്ഡിഎ) പേയ്‌മെന്റുകള്‍ തത്കാലം നല്‌കേണ്ടന്നു തീരുമാ നമെടുക്കുകയായിരുന്നു.

യോഗ്യരായ കുടുംബങ്ങള്‍ക്ക് സാധാരണയായി ലഭിക്കുന്ന ആനുകൂല്യങ്ങളുടെ ഏകദേശം 65 ശതമാംന നല്‍കുന്നതിനായി 4.65 ബില്യണ്‍ ഡോളര്‍ കണ്ടിജന്‍സി ഫണ്ടുകള്‍ ഉപയോഗിച്ച് പദ്ധതിക്ക് ഭാഗികമായി ധനസഹായം നല്‍കാന്‍ ട്രംപ് ഭരണകൂടം സമ്മതിച്ചു. എന്നാല്‍ കുട്ടികളുടെ പോഷകാഹാര പദ്ധതികള്‍ക്കായി നീക്കിവച്ചിരിക്കുന്ന അധിക ഫണ്ടില്‍ നിന്ന് പണം സ്വീകരിക്കാന്‍ അവര്‍ വിസമ്മതിച്ചു. ഭാഗിക പേയ്മെന്റുകള്‍ നല്‍കാന്‍ നിരവധി ആഴ്ചകള്‍ എടുക്കുമെന്ന് കൃഷി സെക്രട്ടറി ബ്രൂക്ക് റോളിന്‍സ് പറഞ്ഞു.

Judge orders Trump administration to deliver full SNAP benefits to states by Friday

Share Email
LATEST
More Articles
Top