തിരുവനന്തപുരം: ബിഹാറിലെ എൻഡിഎയുടെ വമ്പിച്ച വിജയം വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ കാലം അവസാനിച്ചതിൻ്റെ സൂചനയാണെന്നും, പ്രവർത്തന മികവിൻ്റെ പുതിയ യുഗമാണ് ഇപ്പോൾ ആരംഭിച്ചതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇനി കേരളത്തിൻ്റെ ഊഴമാണെന്നും അദ്ദേഹം പറഞ്ഞു.
കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ കോൺഗ്രസിൻ്റെയും ആർജെഡിയുടെയും ‘ജംഗിൾ രാജ്’ രാഷ്ട്രീയത്തെ ബിഹാർ ജനത തള്ളിക്കളഞ്ഞതിനd അദ്ദേഹം ബിഹാർ ജനതയെ പ്രശംസിച്ചു. 2014 ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ഒരു വഴിത്തിരിവായതുപോലെ, 2025 കേരള രാഷ്‌ട്രീയത്തിലും ഒരു സുപ്രധാന മാറ്റത്തിന് തുടക്കമിടുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബിഹാറിലെ ജനങ്ങളെപ്പോലെ പുരോഗതിയും വളർച്ചയും അഴിമതി രഹിത ഭരണവുമാണ് മലയാളികളും ആഗ്രഹിക്കുന്നത്. ബിഹാർ തിരഞ്ഞെടുപ്പിലെ എൻഡിഎയുടെ വിജയം മാരാർജി ഭവനിലും നേതാക്കളും പ്രവർത്തകരും ചേർന്ന് ആഘോഷിച്ചു. തിരരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലായിരുന്ന നേതാക്കൾ മാരാർജി ഭവനിലേക്ക് എത്തി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശഖർ, മുൻ സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനം രാജശേഖരൻ, വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രൻ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, സംസ്ഥാന വൈസ് പ്രസിഡന്റും തിരുവന്തപുരം കോർപ്പറേഷൻ ശാസ്തമംഗംലം വാർഡ് സ്ഥാനാർത്ഥിയുമായ ആർ. ശ്രീലേഖ, ഡോ. അബ്ദുൾ സലാം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആഘോഷം.
Kerala BJP President Rajiv Chandrashekhar on Bihar NDA win













