തിരുവനന്തപുരം: സംസ്ഥാനം തദ്ദേശ തെരഞ്ഞെടുപ്പ് പോരിലേക്ക്. മട്ടന്നൂര്‍ ഒഴികെയുളള സംസ്ഥാനത്തെ തദ്ദേശതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.രണ്ടു ഘട്ടങ്ങളിലായാണ് സംസഥാനത്ത് തെരഞ്ഞെടുപ്പ്. ഏഴുജില്ലകളില്‍ ഡിസംബര്‍ ഒന്‍പതിനും ബാക്കി ഏഴു ജില്ലകളില്‍ ഡിസംബര്‍ 11നും വോട്ടെടുപ്പ് നടക്കും.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലാണ് ഡിസംബര്‍ ഒന്‍പതിനു തെരഞ്ഞെടുപ്പ് നടക്കുന്നത്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ ഡിസംബര്‍ 11 നും പോളിംഗ് നടക്കും ഡിസംബര്‍ 13 നാണ് വോട്ടെണ്ണല്‍.മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എ. ഷാജഹാന്‍ പത്രസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 14 ന് പുറപ്പെടുവിക്കും. നവംബര്‍ 21 വരെ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന നവംബര്‍ 22 ന് നടക്കും. പിന്‍വലിക്കാനുള്ള അവസാനദിവസം നവംബര്‍ 24 നാണ്.
1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ഇതിനായി 33,746 പോളിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും. 23,576 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ്. ഇതില്‍ 12035 സംവരണ വാര്‍ഡുകളാണുള്ളത്. പ്രവാസി വോട്ടര്‍മാരായി 2841 പേര്‍ക്ക് ഇത്തവണ വോട്ടവകാശമുണ്ട് .
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഓരോ സ്ഥാനാര്‍ഥികള്‍ക്കും ചിലവഴിക്കാവുന്ന തുക സംബന്ധിച്ചും കമ്മീഷന്‍ അറിയിപ്പ് നല്കി. ഗ്രാപഞ്ചായത്തിലേക്ക് 25000രൂപയും ബ്ലോക്കപഞ്ചായത്തിലേക്കും മുനിസിപ്പാലിറ്റിയിലേക്കും 75000രൂപയും കോര്‍പ്പറേഷന്‍, ജില്ലാപഞ്ചായത്ത് സ്ഥാനങ്ങളിലേക്ക് സ്ഥാനാര്‍ഥികള്‍ക്ക് 1.5 ലക്ഷം രൂപയും ചിലവഴിക്കാം. വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ച് വൈകുന്നേരം ആറുവരെയാണ്.
Kerala to witness local body elections: Voting to be held in two phases on December 9th and 11th; counting of votes on the 13th













