ജീവൻ രക്ഷാ സമരം ശക്തമാക്കി കെജിഎംഒഎ: വിഐപി, ഇ- സഞ്ജീവനി ഡ്യൂട്ടികളിൽ നിന്നു വിട്ടുനില്ക്കും

ജീവൻ രക്ഷാ സമരം ശക്തമാക്കി കെജിഎംഒഎ: വിഐപി, ഇ- സഞ്ജീവനി ഡ്യൂട്ടികളിൽ നിന്നു വിട്ടുനില്ക്കും

തിരുവനന്തപുരം  സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ കുറ്റമറ്റതാക്കണമെന്നും ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക് നിർഭയമായും സ്വതന്ത്രമായും ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട്    കെ ജി എം ഒ എ നടത്തുന നിസഹകരണ സമരം കൂടുതൽ ശക്തമാക്കുന്നു.

ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ കുറ്റമറ്റമാക്കുന്നതിന്റെ ഭാഗമായി സംഘടന ഉന്നയിച്ച ആവശ്യങ്ങളിൽ അടിയന്തര പരിഹാരം ഉണ്ടാവാത്ത സാഹചര്യത്തിൽ, സംഘടന നടത്തുന്ന ജീവൻ രക്ഷാ സമരം കൂടുതൽ ശക്തമാക്കുവാൻ സംഘടന നിർബന്ധിതമാവുകയാണ്. ഇതിന്റെ ഭാഗമായി ഈ മാസം 15 മുതൽ വി ഐ പി ഡ്യൂട്ടി ഇ സഞ്ജീവനി സ്യൂട്ടികളും ബഹിഷ്ക്കരിക്കുമെന്ന് കെജിഎംഒഎ പത്ര സമ്മേളനത്തിൽ അറിയിച്ചു. 

താമരശ്ശേരിയിൽ കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ ക്രൂരമായി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിൽ ആശുപത്രികളിലെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി സ്വീകരിക്കേണ്ട നടപടികൾ സംഘടന മുന്നോട്ടുവച്ചിരുന്നു എന്നാൽ ഇതിൽ നടപടി ഉണ്ടായില്ല. 

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി സമയത്ത് ആക്രമണത്തിനിരയായ ഡോ. വിപിന്റെ ചികിത്സാച്ചിലവ് പൂർണമായി ഏറ്റെടുക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടി രുന്നു.എന്നാൽ സംഘടന മുന്നോട്ടുവച്ച ആവശ്യങ്ങൾ മിക്കതും ഇനിയും പരിഹാരമാവാതെ തുടരുകയാണ്. സംഘടനയുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായ ട്രയാജ് സംവിധാനം നടപ്പിലാക്കൽ സംബന്ധിച്ച് യാതൊരു അനുകൂല തീരുമാനവും നാളിതു വരെ ഉണ്ടായിട്ടില്ല.

ആശുപത്രികളിൽ സുരക്ഷയ്ക്കായി സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ സേവനം ലഭ്യമാക്കുകയോ പോലീസ് ഔട്ട് പോസ്റ്റുകൾ സ്ഥാപിക്കുക ചെയ്യണമെന്ന ആവശ്യവും ഇതുവരെ പരിഗണിക്കപ്പെ ട്ടിട്ടില്ല. ആശുപത്രിയിലെ സുരക്ഷയ്ക്കായി സായുധരായ വിമുക്തഭടന്മാരുടെ സേവനം ഉറപ്പാക്കാൻ വേണ്ട ഫണ്ടുകൾ ലഭ്യമാക്ക ണമെന്നും, കോഡ് ഗ്രേ പ്രോട്ടോകോൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് വേണ്ട നടപടികൾ ഉണ്ടാവണമെന്ന ആവശ്യവും യാഥാർത്ഥ്യമായിട്ടില്ല. കൃത്യമായ ഡോക്ടർ രോഗി അനുപാതം നിർവചിക്കണമെന്ന് ആവശ്യവും ജലരേഖയായി അവ ശേഷി ക്കുകയാണെന്നും കെജിഎംഒഎ ആരോപിച്ചു.

KGMOA to step up life-saving strike, VIP, e-Sanjeevani to stay off duty

Share Email
Top