കെ.എച്ച്.എന്‍.എയുടെ ‘മൈഥിലി മാ’ ലളിതാസഹസ്രനാമാര്‍ച്ചന അഞ്ചാം വര്‍ഷത്തിലേക്ക്

കെ.എച്ച്.എന്‍.എയുടെ ‘മൈഥിലി മാ’ ലളിതാസഹസ്രനാമാര്‍ച്ചന അഞ്ചാം വര്‍ഷത്തിലേക്ക്

ഫ്‌ളോറിഡ: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.എച്ച്.എന്‍.എ) അഭിമാനകരമായ ആത്മീയ സംരംഭമായ ‘മൈഥിലി മാ’ ലളിതാസഹസ്രനാമാര്‍ച്ചന അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നു. കോടി സഹസ്രനാമങ്ങളുടെ പുണ്യപ്രഭയില്‍, പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് 2025 നവംബര്‍ ഏഴ് വെള്ളിയാഴ്ച പരിപാടിക്ക് ഔദ്യോഗികമായി തുടക്കമാകും.

ഗവണ്‍മെന്റ് സംസ്‌കൃത കോളേജ് സംസ്‌കൃത സാഹിത്യ വിഭാഗം മേധാവി പ്രഫ. സരിത മഹേശ്വര്‍ 20252027 കാലയളവിലെ മൈഥിലി മാ പരിപാടി ഉദ്ഘാടനം ചെയ്യും.യോഗക്ഷേമ സഭ വനിതാ വിഭാഗം കേരളാ സ്റ്റേറ്റ് പ്രസിഡന്റ് ശ്രീമതി മല്ലിക മഹേശ്വര്‍ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുക്കും.ഈ വര്‍ഷത്തെ പുണ്യയാത്രയ്ക്ക് തുടക്കമിട്ടുകൊണ്ട്, യോഗക്ഷേമ സഭയിലെ വനിതാ അംഗങ്ങള്‍ ലളിതാ സഹസ്രനാമാര്‍ച്ചന നടത്തും.

ആരംഭകാലം മുതല്‍ മൈഥിലി മാ കൂട്ടായ്മയുടെ സഹയാത്രികരായ ശ്രീമതി ശാന്ത പിള്ളൈ, ശ്രീമതി രാധാമണി നായര്‍, ശ്രീമതി ഗീത ഉണ്ണികൃഷ്ണന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ എല്ലാ വെള്ളിയാഴ്ചകളിലും നടക്കുന്ന ലളിതാസഹസ്രനാമാര്‍ച്ചനയ്ക്ക് നേതൃത്വം നല്‍കും.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ വ്യാപിച്ചുനില്‍ക്കുന്ന ഈ ആത്മീയ കൂട്ടായ്മ, കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി പ്രാര്‍ത്ഥനയുടെയും സമര്‍പ്പണത്തിന്റെയും മാര്‍ഗ്ഗങ്ങളിലൂടെ കെ.എച്ച്.എന്‍.എയ്ക്ക് പകര്‍ന്ന ആത്മബലം ചെറുതല്ല. സംഘടനയിലെ ഓരോ കുടുംബത്തിനും പുണ്യമായും അനുഗ്രഹമായും മാറിയ ഈ കൂട്ടായ്മയുടെ ശക്തിക്ക് എല്ലാവരും സാക്ഷികളാണെന്നും കെ.എച്ച്.എന്‍.എ മുന്നോട്ടുവെക്കുന്ന ഉന്നതമായ ആശയങ്ങളുടെയും സംസ്‌കാരത്തിന്റെയും പ്രതിഫലനമാണ് മൈഥിലി മാ കൂട്ടായ്മയെന്നും പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന്‍ അഭിപ്രായപ്പെട്ടു. വരും തലമുറയ്ക്ക് നമ്മള്‍ പകര്‍ന്നു നല്‍കുന്ന സംസ്‌കാരത്തിന്റെ അടയാളം കൂടിയാണ് ഈ പരിപാടിയെന്ന് സെക്രട്ടറി സിനു നായര്‍ അറിയിച്ചു.

മൈഥിലി മാ കൂട്ടായ്മയുടെ അഞ്ചാം വര്‍ഷാരംഭം പ്രവാസി ഹൈന്ദവ സമൂഹത്തിന് കൂടുതല്‍ ആത്മീയ ഊര്‍ജ്ജം നല്‍കുമെന്നാണ് പ്രതീക്ഷ.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ലോകമെമ്പാടുമുള്ള ഭക്തര്‍ക്ക് ഈ പുണ്യ കര്‍മ്മത്തില്‍ പങ്കുചേരാവുന്നതാണ്.

സൂം മീറ്റിംഗ് ഐഡി (Zoom Meeting ID): 882 7522 4714

വാര്‍ത്ത: അനഘ വാരിയര്‍

KHNA’s ‘Maithili Maa’ Lalitha Sahasranamarchana enters its fifth year

Share Email
Top