കെഎസ്ആര്‍ടിസിക്ക് 74.34 കോടി രൂപകൂടി അനുവദിച്ചു

കെഎസ്ആര്‍ടിസിക്ക് 74.34 കോടി രൂപകൂടി അനുവദിച്ചു
Share Email

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് പെന്‍ഷന്‍ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട സഹായമാണ് അനുവദിച്ചത്.

ഈ വര്‍ഷം ഇതിനകം 933.34 കോടി രൂപ കെഎസ്ആര്‍ടി സിയ്ക്ക് നല്‍കി. പ്രത്യേക സഹായമായി 350 കോടി രൂപയും, പെന്‍ഷന്‍ വിതരണത്തിന് 583.44 കോടി രൂപയുമാണ് ലഭിച്ചത്. ഈ വര്‍ഷം ബജറ്റ് വകയിരുത്തല്‍ 900 കോടി രൂപയാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബജറ്റില്‍ അനുവദിച്ചിരുന്ന 900 കോടി രൂപയ്ക്കു പുറമെ 676 കോടി രൂപ അധികമായി കോര്‍പറേഷന് സര്‍ക്കാര്‍ സഹായമായി ലഭിച്ചിരുന്നു.
ഈ സര്‍ക്കാരിന്റെ കാലത്ത് 7904 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി ലഭിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 5002 കോടി രൂപ ലഭിച്ചിരുന്നു. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ആകെ 12, 906 കോടി രൂപ കോര്‍പറേഷന് സഹായമായി നല്‍കി.

KSRTC allocated an additional Rs. 74.34 crore

Share Email
Top