ചിക്കാഗോ : പരേതനായ പാസ്റ്റര്‍ എംഎസ് ജോര്‍ജിന്റെ ഭാര്യ കുഞ്ഞമ്മ ജോര്‍ജ് (86) ചിക്കാഗോയില്‍ നിര്യാതയായി. പൊയ്കയില്‍ പരേതരായ ചെറിയാന്‍ ജോസഫിന്റെയും അന്നമ്മ ജോസഫിന്റെയും മകളാണ്.
കേരളത്തിലെ വിവിധ സ്‌കൂളുകളില്‍ അധ്യാപികയായിരുന്ന പരേത 1977 ലാണ് ചിക്കാഗോയില്‍ കുടുംബമായി എത്തിയത്. ചിക്കാഗോ ഹോസ്പിറ്റലില്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ ടെക്നിഷന്‍ ആയി സേവനം അനുഷ്ഠിച്ചിട്ടുള്ള പരേത ഇന്റര്‍നാഷണല്‍ പെന്തകോസ്റ്റല്‍ അസംബ്ലി സഭാംഗമാണ്.
വില്‍സണ്‍ ജോര്‍ജ്, സക്കറിയ ജോര്‍ജ്, (ഐപിസി മുന്‍ ജനറല്‍ കൗണ്‍സില്‍ അംഗം) ലൂയി ചിക്കാഗോ, ഗാനരചയിതാവായ ഷേര്‍ളി ഫിലിപ്പ് ചിക്കാഗോ, വില്യം ജോര്‍ജ്, സാം ജോര്‍ജ് എന്നിവര്‍ മക്കളും സൂസന്‍ ജോര്‍ജ്, ഷൈനി ജോര്‍ജ്, മാത്യു ഫിലിപ്പ്, ലൗലി ജോര്‍ജ്, ശ്വേതാ ജോര്‍ജ് എന്നിവര്‍ മരുമക്കളും ആണ്.
മെമ്മോറിയല്‍ സര്‍വീസ് ഡിസംബര്‍ അ്ഞ്ച് വെള്ളി വൈകിട്ട് നാലുമണി മുതല്‍ മൗണ്ട് പ്രോസ്‌പെക്ടിലുള്ള സയോണ്‍ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ വച്ച് നടക്കും. ശവസംസ്‌കാര ശുശ്രൂഷകള്‍ ഡിസംബര്‍ 6 ശനിയാഴ്ച രാവിലെ 9:30ക്ക് സയോണ്‍ ക്രിസ്ത്യന്‍ ചര്‍ച്ചില്‍ ആരംഭിച്ച് ഉച്ചയോടെ ഡസ്‌പ്ലെയിന്‍സില്‍ ഉള്ള റിഡ്ജ് വുഡ് സെമത്തേരിയില്‍ സംസ്‌കാരം നടത്തും.
വിവരങ്ങള്‍ക്ക്: 312 810 55275
വാര്‍ത്ത: കുര്യന്‍ ഫിലിപ്പ്
Kunjamma George passes away in Chicago













