വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഏറ്റവും വലിയ അനുയായിയായിരുന്ന മാര്‍ജോറി ഗ്രീനി ഒടുവില്‍ ട്രംപുമായി തെറ്റിപ്പിരിഞ്ഞ് യുഎസ് കോണ്‍ഗ്രസില്‍ നിന്നും പടിയിറങ്ങുന്നു. ജോര്‍ജിയയില്‍ നിന്നുള്ള യുഎസ് കോണ്‍ഗ്രസ് പ്രതിനിധിയായ മാര്‍ജറി പുറത്തിറക്കിയ ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് രാജിക്കാര്യം വ്യക്തമാക്കിയത്.
ജനുവരി അഞ്ചുവരെയേ താന്‍ യുഎസ് കോണ്‍ഗ്രസ് പ്രതിനിധിയായി ഉണ്ടാവുകയുള്ളെന്നാണ് മാര്ഡജറി വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ ട്രംപിനെതിരേ നിലപാട് സ്വീകരിച്ച ഗ്രീനി തുടര്‍ന്ന് ട്രംപുമായി കടുത്ത അഭിപ്രായ ഭിന്നതയിലായിരുന്നു. ഗ്രീനിയുടെ ഭ്രാന്തന്‍ നിലപാടുകള്‍ക്ക് മറുപടി പറയാന്‍ താനില്ലെന്നുള്‍പ്പെടെയുള്ള പ്രതികരണങ്ങളും ട്രംപ് നടത്തിയിരുന്നു. ഗ്രീനി പോസ്റ്റ് ചെയ്ത വീഡിയോയില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ താന്‍ എപ്പോഴും വെറുക്കപ്പെട്ടവളായിരുന്നുവെന്നും പറയുന്നുണ്ട്.
2020 ലാണ് മാര്‍ജറി ജോര്‍ജിയയില്‍ നിന്നും യുഎസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ട്രംപിന്റെ മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ (മാഗ) പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായിരുന്നു ഗ്രീനി. കഴിഞ്ഞ ദിവസം ഗ്രീനിക്കു തന്‍രെ പിന്തുണ ഇനി ഉണ്ടാവില്ലെന്നു പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഇരുവരും തമ്മിലുളള ഭിന്നത അതി രൂക്ഷമാകുകയും ചെതിരുന്നു. ഇതിനു പിന്നാലെയാണ് ഗ്രീനിയുടെ പടിയിറക്കം.
Major MAGA Figure Quits US Congress After Falling Out With Trump Over Epstein













