swayamvara
pulimoottil

അമേരിക്കന്‍ പാസ്‌പോര്‍ട്ടില്‍ ആണോ പെണ്ണോ മതി: ട്രംപിന്റെ നയത്തിനു സുപ്രീം കോടതിയുടേയും പച്ചക്കൊടി

അമേരിക്കന്‍ പാസ്‌പോര്‍ട്ടില്‍ ആണോ പെണ്ണോ മതി: ട്രംപിന്റെ നയത്തിനു സുപ്രീം കോടതിയുടേയും പച്ചക്കൊടി

വാഷിംഗ്ടണ്‍: ട്രാന്‍സ്ജെന്‍ഡര്‍ ആളുകള്‍ക്ക് തങ്ങള്‍ താത്പര്യപ്പെട്ടുന്ന  ലിംഗപരാമര്‍ശം ഉള്‍പ്പെടുത്തിയ പാസ്പോര്‍ട്ടുകള്‍ നല്‍കുന്നത് ഒഴിവാക്കാനുള്ള  അമേരിക്കന്‍ ഭരണകൂടത്തിന്റെ തീരുമാനത്തിന് സുപ്രീംകോടതിയുടെ അംഗീകാരം. ഇത്തരത്തിലുള്ള രീതി നടപ്പാക്കാന്‍ അനുമതി നല്കി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു.

‘ട്രംപ് വേഴ്സസ് ഓര്‍’ എന്ന കേസിലാണ് വ്യാഴാഴ്ച്ച നിര്‍ണായക വിധി വന്നത്. ട്രംപ് ഭരണകൂടത്തിന്റെ നയത്തെ ചോദ്യം ചെയ്തുള്ള കേസ് കീഴ്‌ക്കോടതിയില്‍ നിലനിലക്കെയാണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്നും ഇത്തരത്തിലൊരു വിധി വന്നിരിക്കുന്നത്. പാസ്‌പോര്‍ട്ടില്‍ പുരുഷന്‍, സ്ത്രീ അല്ലെങ്കില്‍ എക്‌സ് എന്നിവ തുടരണമെന്ന ആവശ്യവുമായുള്ള കേസ് കീഴ്‌ക്കോടതിയില്‍ നിലനില്ക്കുന്നുണ്ട്.

ആണ്‍ അല്ലെങ്കില്‍ പെണ്‍ എന്ന രണ്ടു ലിംഗങ്ങള്‍ മാത്രമേ അംഗീകരിക്കുള്ളു എന്ന ട്രംപിന്റെ നിലപാടിന് അനുകൂലമായാണ് ഇപ്പോള്‍ കോടതി വിധി. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വ്യാപക പ്രചാരണവും ആരംഭിച്ചു

Male or female is enough for American passports: Supreme Court gives green light to Trump’s policy

Share Email
LATEST excelnclexrn
More Articles
Top