ന്യൂയോര്‍ക്ക്: അമേരിക്കയുടെ സാമ്പത്തീക തലസ്ഥാനമെന്നു പറയുന്ന ന്യൂയോര്‍ക്ക് സിറ്റിയുടെ മേയറായി ഇന്ത്യന്‍ വംശജനായ സൊഹ്‌റാന്‍ മംദാനി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ന്യൂയോര്‍ക്ക് സിറ്റിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ത്യയില്‍ കൂടുതല്‍ വ്യാപകമായി.
യുഎസിലെ ഏറ്റവും പ്രധാനപ്പെട്ട മേയര്‍ സ്ഥാനമാണ് ന്യൂയോര്‍ക്ക് മേയര്‍ക്കുള്ളത്. ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ അധ്യക്ഷനായ മേയറുടെ അധികാരപരിധിക്കുള്ളിലാണ് മാന്‍ഹട്ടണ്‍, ബ്രൂക്ക്‌ലിന്‍, ബ്രോങ്‌സ്, ക്വീന്‍സ്, സ്റ്റേറ്റന്‍ ഐലന്‍ഡ് എന്നീ അഞ്ചു മേഖലകള്‍. ഒരുകോടിയോളമാണ് ജനസംഖ്യ. വിവിധ വിഭാഗങ്ങളിലായി ഏകദേശം മൂന്നുലക്ഷം ജീവനക്കാരുണ്ട് ന്യൂയോര്‍ക്ക് ഭരണകൂടത്തിനുകീഴില്‍. പോലീസുകാര്‍മാത്രം 30,000. അവരുടെയെല്ലാം മേല്‍നോട്ടം മേയര്‍ക്കാണ്.
ലോകത്തിന്റെ സാമ്പത്തികതലസ്ഥാനമെന്നറിയപ്പെടുന്ന നഗരത്തിന്റെ ബജറ്റ് തയ്യാറാക്കുകയാണ് പ്രധാന ഉത്തരവാദിത്വം. നിലവില്‍ 12,000 കോടി ഡോളറിലേറെ വരുന്ന ബജറ്റാണ് സിറ്റിക്കുള്ളത്. യുഎസിലെ ഏറ്റവും വലിയ മുനിസിപ്പല്‍ ബജറ്റാണിത്. മൊത്തം ആഭ്യന്തര ഉത്പാദനം (ജിഡിപി) 1.3 ലക്ഷം കോടി ഡോളറാണ് നികുതിയിലൂടെയും ചെലവുചുരുക്കിയും റവന്യൂ വരുമാനം കണ്ടെത്തുകയാണ് മുന്നിലെ വെല്ലുവിളി.
ഫെഡറല്‍ സര്‍ക്കാരും പ്രാദേശിക ഭരണകൂടങ്ങളും നഗരവും തമ്മിലുള്ള ബന്ധം നിയന്ത്രിക്കുന്നത് മേയറാണ്.ഡെപൂട്ടി മേയര്‍, നഗരത്തിലെ പോലീസ്, അഗ്‌നിരക്ഷാവകുപ്പ് തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുടെയും വകുപ്പുകളുടെയും മേധാവികളെ നിയമിക്കുന്നത് മേയറാണ്. അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്വറല്‍ ബിസ്റ്ററി, ലിങ്കണ്‍ സെന്റര്‍ തുടങ്ങി വിവിധ സന്നദ്ധസംഘടനകളുടെയും സാംസ്‌കാരികേന്ദ്രങ്ങളുടെയും എക്‌സ് ഓഫീഷ്യോ ചെയര്‍മാന്‍ കൂടിയാണ് ന്യൂയോര്‍ക്ക് മേയര്‍.
Mandani is not a petty man: he is the ruler of over a crore people.













