മന്ത്രയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു

മന്ത്രയുടെ പുതിയ ഭരണസമിതി ചുമതലയേറ്റു

ന്ത്രയുടെ (മലയാളീ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ഹിന്ദൂസ്) പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.പ്രസിഡന്റ് കൃഷ്ണരാജ് മോഹനന്റെ നേതൃത്വത്തിലാണ് പുതിയ ഭാരവാഹികള്‍ ഔദ്യോഗികമായി ചുമതല ഏറ്റെടുത്തത്.
സ്ഥാനമൊഴിയുന്ന ട്രസ്റ്റി ചെയര്‍ ്രവിനോദ് കെയാര്‍ക്കെ ചടങ്ങിന് നേതൃത്വം നല്‍കി. കാലാവധി പൂര്‍ത്തിയാക്കിയ പ്രസിഡണ്ട് ശ്യാം ശങ്കറും സെക്രട്ടറി ഷിബു ദിവാകരനും മന്ത്രയുടെ സ്ഥാപകനും മുതിര്‍ന്ന നേതാവുമായ ശശിധരന്‍ നായരുടെ സാന്നിധ്യത്തില്‍ പുതു നേതൃത്വത്തിന് ചുമതലകള്‍ ഔപചാരികമായി കൈമാറി.

ശശിധരന്‍ നായര്‍ തന്റെ പ്രസംഗത്തില്‍ മന്ത്ര എന്ന സംഘടനയുടെ അടിസ്ഥാന ആവശ്യകതയും പ്രാധാന്യവും എല്ലാവരെയും ഓര്‍മിപ്പിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ ഹൈന്ദവ മലയാളി സമൂഹത്തില്‍ ഏറ്റവും പ്രസക്തവും അര്‍ത്ഥവത്തുമായ പ്രവര്‍ത്തനങ്ങളാണ് മന്ത്ര നിര്‍വഹിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൃഷ്ണരാജ് മോഹനന്റെ നേതൃത്വം മന്ത്രയെ അതിന്റെ യഥാര്‍ത്ഥ ശക്തിയോടെ മുന്നോട്ടു കൊണ്ടുപോകുമെന്ന് തനിക്ക് പൂര്‍ണ്ണ ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

മന്ത്രയുടെ മുന്‍ കണ്‍വെന്‍ഷനുകളായ സുദര്‍ശനം (ടെക്‌സാസ്), ശിവോഹം (നോര്‍ത്ത് കരോലിന) എന്നിവയില്‍ നിന്ന് ലഭിച്ച ആത്മവിശ്വാസവും ഊര്‍ജവും മന്ത്രയുടെ അടുത്ത അധ്യായത്തിന് ഉറച്ച അടിത്തറയാകുമെന്നു പ്രസിഡന്റ് കൃഷ്ണരാജ് മോഹനന്‍ വ്യക്തമാക്കി. ന്യൂയോര്‍ക്ക് ആസ്ഥാനമായി 2027 ജൂലൈ 2-5 വരെ നടത്തപ്പെടുന്ന മന്ത്രയുടെ മൂന്നാമത് കണ്‍വെന്‍ഷന്‍ ”ശാക്തേയം” മന്ത്രയുടെ ശക്തി സ്വരൂപത്തെ പ്രതിനിധീകരിക്കുന്ന ഒരു മികവുറ്റ കണ്‍വെന്‍ഷന്‍ ആയിരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസത്തോടെ കൂട്ടിച്ചേര്‍ത്തു.

മന്ത്രയുടെ ധാര്‍മ്മിക അടിത്തറയിലും നിലവിലെ നേതൃത്വത്തിലും അചഞ്ചലമായ വിശ്വാസം പുലര്‍ത്തുന്ന സുമനസ്സുകളുടെ ശക്തമായ പിന്തുണയോടെ ഈ ദര്‍ശനം യാഥാര്‍ത്ഥ്യമാകുമെന്ന് അദ്ദേഹം പരാമര്‍ശിച്ചു.

ഊര്‍ജസ്വലമായി ഒരുമയോടെ പ്രവര്‍ത്തിക്കുന്ന പുതിയ ഭരണ സമിതിയില്‍ അംഗമാവാന്‍ സാധിച്ചത് ഒരു വലിയ ഭാഗ്യമായി കരുതുന്നുവെന്ന് ജനറല്‍ സെക്രട്ടറി ആയി ചുമതലയേറ്റ ശ്രീ ഉണ്ണി തോയകാട്ട് അഭിപ്രായപ്പെട്ടു.

മന്ത്രയുടെ മറ്റ് ഭാരവാഹികളായ സഞ്ജീവ് നായര്‍ ട്രഷറര്‍ (ന്യൂയോര്‍ക്ക്), രേവതി പിള്ള പ്രസിഡന്റ് ഇലക്ട് (ന്യൂ ഹാംഷയര്‍), ഡോ. നിഷാ ചന്ദ്രന്‍ ജോയിന്റ് സെക്രട്ടറി (ഷിക്കാഗോ), ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ പ്രവീണ മേനോന്‍ (ന്യൂജേഴ്‌സി), അഭിലാഷ് പുളിക്കത്തൊടി, ജയ് കുമാര്‍ നായര്‍ , പുരുഷോത്തമ പണിക്കര്‍, സുരേഷ് ബാബു ചിറകുഴിയില്‍ എന്നിവരും,
ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ഹരീന്ദ്രനാഥ് വെങ്കിലാട്ട് (മെക്‌സിക്കോ), ഹരി ശിവരാമന്‍ (ടെക്‌സാസ്), കൊച്ചുണ്ണി ഇളവന്‍മഠം (ന്യൂയോര്‍ ക്ക്), സരൂപ അനില്‍ (വിര്‍ജീനിയ), സുനില്‍ വീട്ടില്‍ (ന്യജേഴ്‌സി), സുജനന്‍ പുത്തന്‍പുരയില്‍ (കണക്ടിക്കട്ട്), രഞ്ജിത് എസ് പിള്ളൈ (ആര്‍ വി പി ) എന്നിവരും മുന്‍ ഭരണ സമിതി അംഗങ്ങളായ, ശ്രീകുമാര്‍ ഉണ്ണിത്താന്‍, സന്തോഷ് നായര്‍, രാജേഷ് കല്ലിങ്കല്‍ എന്നിവരും സന്നിഹിതരായിരുന്നു.

Mantra’s new governing body takes charge

Share Email
LATEST
More Articles
Top