ഒഹായോയിൽ ബർത്ത്ഡേ പാർട്ടിക്കിടെ കൂട്ട വെടിവെയ്പ്: ഒൻപതു പേർക്ക് പരിക്കേറ്റു

ഒഹായോയിൽ ബർത്ത്ഡേ പാർട്ടിക്കിടെ കൂട്ട വെടിവെയ്പ്: ഒൻപതു പേർക്ക് പരിക്കേറ്റു

ഒഹായോ: ഒഹായോയിൽ ബർത്ത്ഡേ പാർട്ടിക്കിടെ കൂട്ട വെടിവെയ്പിൽ ഒൻപതു പേർക്ക് പരിക്കേറ്റു. കൗമാരക്കാർ  ബാത്ത് ടൗൺഷിപ്പിൽ നടന്ന ബർത്ത്ഡേ പാർട്ടിക്കിടെയാണ് വെടിവെയ്പ് നടന്നത്. റ പരിക്കേറ്റവരുടെ സ്ഥിതിയെക്കുറിച്ച് വ്യക്തമായ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.

വാടകയ്ക്ക് എടുത്ത കെട്ടിടത്തിൽ ആയിരുന്നു ബർത്ത് ഡേ ആഘോഷം നടത്തിയത്  ഇതിനിടയിലാണ് വെടിവെപ്പ് ഉണ്ടായത്. ഞായറാഴഴ്ച പുലർച്ചെയാണ് വെടിവയ്പ്‌പുണ്ടായത്. അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും കൂട്ടവെടിവെപ്പ് നിത്യസംഭവമായി മാറിയിരിക്കുകയാണ് ഇത്തരമൊരു സാഹചര്യത്തിൽ തോക്ക് ലൈസൻസ് നൽകുന്നതിന് കർശന വ്യവസ്ഥകൾ വേണമെന്ന് ആവശ്യവും ശക്തമായി ഉയർന്നു.

ബർത്ത്ഡേ പാർട്ടിക്കിടെ പൊടുന്നനെ വെടിവെപ്പ് ഉണ്ടായതിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. എയർബിഎൻബി വഴി വാടകയ്ക്കെടുത്ത കെട്ടിടത്തിലാണ് വെടിവെപ്പ് ഉണ്ടായത് 

Mass shooting at birthday party in Ohio: Nine injured

Share Email
Top