സൗദി കിരീടാവകാശിക്ക് വൈറ്റ് ഹൗസിൽ ഗംഭീര സ്വീകരണം: പ്രതിരോധ, ഊർജ മേഖലകളിൽ കൂടുതൽ സഹകരണത്തിന് ധാരണ

സൗദി കിരീടാവകാശിക്ക് വൈറ്റ് ഹൗസിൽ ഗംഭീര സ്വീകരണം: പ്രതിരോധ, ഊർജ  മേഖലകളിൽ കൂടുതൽ സഹകരണത്തിന് ധാരണ

വാഷിങ്ടൻ : അമേരിക്കൻ സന്ദർശനത്തിന് എത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് വൈറ്റ് ഹൗസിൽ ഗംഭീര സ്വീകരണം. പ്രസിഡന്റ് ട്രംപിന്റെ നേത്യത്വത്തിൽ വൈറ്റ് ഹൗസ് സൈന്യത്തിന്റെ ഗാർഡ് ഓഫ് ഓണർ, പീരങ്കി സല്യൂട്ട്, യുദ്ധവിമാനങ്ങളുടെ ആകാശപ്രകടനം എന്നിവയോടെയാണ് കീടവകാശിയെ സ്വീകരിച്ചത്

ഏഴുവർഷത്തിനുശേഷമാണ് സൗദി ഭരണാധികാരി വാഷിംഗ്ടൺ എത്തുന്നത് പ്രസിഡന്റ് ട്രംപ് രണ്ടാം തവണ അധികാരമേറ്റതിനുശേഷം ആദ്യമായി സന്ദർശനം നടത്തിയ രാജ്യങ്ങളിൽ ഒന്നായിരുന്നു സൗദി. അന്ന് നിരവധി കരാറുകളിൽ ഒപ്പു വച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇപ്പോൾ സൗദി ഭരണാധികാരിയുടെ അമേരിക്കൻ സന്ദർശനം.

പ്രതിരോധം, ഊർജം, ആർട്ടിഫിഷൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങളും ധാരണയായി. സൗദിയുടെ യുഎസിലെ നിക്ഷേപം നാലു ലക്ഷം കോടി ഡോളർ ആയി ഉയർത്തുമെന്ന് ഇരു ഭരണാധികാരികളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ തീരുമാനമായി Mohammed bin Salman Meets Trump at White House

Share Email
Top