വാഷിംഗ്ടൺ: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അടച്ചുപൂട്ടലിലൂടെ രാജ്യം കടന്നു പോകുമ്പോൾ രാജ്യത്തെ വ്യോമ ഗതാഗതം കടന്നുപോകുന്നത് രൂക്ഷമായ പ്രതിസന്ധിയിലൂടെ. ഞായറാഴ്ച്ച മാത്രം 2,200-ലധികം വിമാനങ്ങൾ റദ്ദാക്കി. 7,500 വിമാന സർവീസുകൾ വൈകി. സർക്കാർ അടച്ചുപൂട്ടൽ കാരണം 40 പ്രധാന യു.എസ് വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസിൽ 10 ശതമാനം കുറവ് വരുത്താൻ തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ശനിയാഴ്ച ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തതിനെ തുടർന്ന് രാജ്യവ്യാപകമായി വിമാന സർവീസുകൾ തടസ്സപ്പെട്ടു.
എയർ ട്രാഫിക് കൺട്രോളർ ടവറുകളിലും എയർ പോർട്ടിലും വേണ്ടത്ര ജീവനക്കാരില്ലാത്തതിനാൽ ഞായറാഴ്ച വൈകുന്നേരം 4.30 വരെ, രാജ്യത്തുടനീളം 2,200-ലധികം വിമാനങ്ങൾ റദ്ദാക്കിയതായി ഫ്ലൈറ്റ്അവെയർ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു. ഏകദേശം 7,500 വിമാനങ്ങളും വൈകി.
ശനിയാഴ്ച രാജ്യവ്യാപകമായി 1,521 വിമാനങ്ങൾ റദ്ദാക്കുകയും 6,400 റോളം വിമാനങ്ങൾ വൈകുകയും ചെയ്തു. ശനിയാഴ്ചത്തെ കണക്കുകൾ വെള്ളിയാഴ്ച 1,024 വിമാനങ്ങൾ റദ്ദാക്കിയതിനെ മറികടന്നു. ഞായറാഴ്ച വരെ വലിയ തടസ്സങ്ങൾ തുടരുമെന്ന് പ്രതീക്ഷിച്ചിരുന്നു.
More than 2,200 flights canceled Sunday amid nationwide air travel disruption













