മുട്ടടയിലെ വോട്ടു വെട്ടല്‍: വൈഷ്ണ സുരേഷിന്റെ ഹിയറിംഗ് പൂര്‍ത്തിയായി ;തീരുമാനം ഇന്നറിയാം

മുട്ടടയിലെ വോട്ടു വെട്ടല്‍: വൈഷ്ണ സുരേഷിന്റെ ഹിയറിംഗ് പൂര്‍ത്തിയായി ;തീരുമാനം ഇന്നറിയാം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ അന്തിമ തീരുമാനം ഇന്നറിയാം. വോട്ട് നീക്കം ചെയ്തതിനെതിരേ വൈഷ്ണ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കോടതി നിര്‍ദേശത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്നലെ വൈഷ്ണയെ നേരിട്ടു വിളിച്ച് വരുത്തി ഹിയറിംഗ് പൂര്‍ത്തിയാക്കി.

ഹിയറിംഗിലെ തീരുമാനങ്ങളും തുടര്‍നടപടികളും കമ്മിഷന്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ഇന്ന് ഉച്ചയോടെ തീുമാനമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചതെന്നു വൈഷ്ണ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനിലും ഹൈക്കോടതിയിലും വിശ്വാസമുണ്ടെന്ന് ഹിയറിംഗിന ശേഷം വൈഷ്ണ പ്രതികരിച്ചു. പ്രചാരണവുമായി മുന്നോട്ടുപോകാനാണ് പാര്‍ട്ടി നിര്‍ദേശം. അനുകൂല വിധി ഹൈക്കോടതിയില്‍ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വൈഷ്ണ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ചെറുപ്പക്കാരിയായ ഒരു സ്ഥാനാര്‍ഥിയുടെ ജനാധിപത്യപരമായ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ടി ബോധപൂര്‍വം നടത്തിയ ശ്രമമാണ് പേര് നീക്കം ചെയ്തതിന് പിന്നിലെന്ന് യുഡിഎഫ് നേതൃത്വം ഹിയറിങ്ങില്‍ വാദിച്ചു. മുമ്പ് വോട്ടറായ വൈഷ്ണയുടെ പേര് മതിയായ പരിശോധനകളോ നോട്ടീസ് നല്കാതെയോ നീക്കം ചെയ്തത് ചട്ടലംഘനമാണ്. വിഷയത്തില്‍ നേരത്തെ ഇടപെട്ട ഹൈക്കോടതി ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് ആവശ്യപ്പെട്ടതും സി.പി.എമ്മിന്റെ നടപടിയെ വിമര്‍ശിച്ചതും ഹിയറിങ്ങില്‍ ചര്‍ച്ചയായി.

അതേസമയം, വൈഷ്ണയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് അധികാര ദുര്‍വിനിയോഗത്തിലൂടെയുള്ള നീച രാഷ്ട്രീയമാണെന്നും ജനാധിപത്യപരമായ അവകാശം നിഷേധിക്കാനുള്ള ശ്രമമാണെന്നും യുഡിഎഫ് നേതൃത്വം ആവര്‍ത്തിച്ചു.വേണ്ടത്ര പരിശോധനകളോ നോട്ടീസുകളോ ഇല്ലാതെയാണ് മുമ്പ് വോട്ടറായ വൈഷ്ണയുടെ പേര് നീക്കം ചെയ്തതെന്നും ഇത് ചട്ടലംഘനമാണെന്നും യുഡിഎഫ് ആരോപിച്ചു.

വോട്ടവകാശം നിഷേധിക്കാനുള്ള ഈ ശ്രമം ചെറുപ്പക്കാരികളെ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതില്‍ നിന്ന് തടയിടാനുള്ള സിപിഎമ്മിന്റെ ‘ഇരട്ടത്താപ്പിന്റെ’ നേര്‍ച്ചിത്രമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചു.

Muttada vote rigging: Vaishna Suresh’s hearing complete; decision to be known today

Share Email
Top