വാഷിംഗ്ടൺ: വൈറ്റ് ഹൗസിനു സമീപം അക്രമിയുടെ വെടിയേറ്റ് ചികിത്സ യിലായിരുന്ന നാഷ്ണൽ ഗാർഡുകളിൽ ഒരാൾ മരണപ്പെട്ടു. വെടിയേറ്റ രണ്ട് വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡ് സൈനിക രിൽ ഒരാളായ സാറ ബെക്‌സ്ട്രോം(20) ആണ് മരണപ്പെട്ടത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മരണ വിവരം പുറത്തുവിട്ടു..അമേരിക്കൻ സമയം വ്യാഴാഴ്ചയാണ് മരണം.
നമ്മുടെ നാടിന്റെ കാവൽക്കാരിൽ ഒരാളായ വെസ്റ്റ് വിർജീനിയയിൽ നിന്നുള്ള സാറാ ബെക്സ്ട്രോം, നമ്മൾ ഏറെ ബഹുമാനിക്കുന്ന വ്യക്തി. അവർ ഇപ്പോൾ വിടവാങ്ങി. അവർ ഇപ്പോൾ നമ്മോ ടൊപ്പമില്ല,” ട്രംപ് പറഞ്ഞു. വെടിയേറ്റ് ചികിത്സയിലായ മറ്റൊരു സൈനികന്റെ അവസ്ഥയും വളരെ ഗുരുതരമാണെന്ന് പ്രസിഡന്റ് കൂട്ടിച്ചേർന്നു. അദ്ദേഹ ത്തെക്കുറിച്ച് കൂടുതൽ നല്ല വാർത്തകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” ട്രംപ് കൂട്ടിച്ചേർത്തു.
വെസ്റ്റ് വിർജീനിയ ഗവർണർ പാട്രിക് മോറിസിയും എക്സ് പോസ്റ്റിലൂടെ സാറയുടെ മരണം സ്ഥിരീകരിച്ചു., “കുറച്ച് നിമിഷങ്ങൾക്ക് മുമ്പ്, സാറാ ബെക്സ്ട്രോം വിടവാങ്ങി. . സാറ ധൈര്യത്തോടെയും, അസാധാരണമായ ദൃഢനിശ്ച യത്തോടെയും, തന്റെ സംസ്ഥാനത്തോടും, രാഷ്ട്രത്തോടുമുള്ള അചഞ്ചലമായ കടമബോധത്തോടെയും സേവനമനു ഷ്ഠിച്ചതായും ഗവർണർ എഴുതി.
ബുധനാഴ്ച്ച വൈറ്റ് ഹൗസിനു സമീപത്തുവെച്ചാണ് ഇവർക്ക് അഫ്ഗാൻ പൗരനായ അക്രമിയുടെ വെടിയേറ്റത്. 20 കാരിയായ സാറ ബെക്സ്ട്രോമും 24 കാരനായ ആൻഡ്രൂ വോൾഫും ആണ് അക്രമിയുടെ തോക്കിന് ഇരയായത്.
National Guard member shot near White House dies, says Donald Trump













