വാഷിങ്ടൻ: ലൈംഗിക കുറ്റവാളി ജഫ്രീ എപ്സ്റ്റീനുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണ ട്രംപ് എതിരെ പുതിയ ആരോപണം. എപ്സ്റ്റിന്റെ വീട്ടിൽ മണി ക്കൂറുകളോളം ട്രംപ് ചെലവഴിച്ചിരു ന്നതായാണ് പുതിയ ആരോപണം എപ്സ്റ്റീനിന്റെ പേരിൽ പുറത്തുവന്ന ഇമെയിലുകളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഇതോടെ എപ്സ്റ്റിൻ കേസിൽ ട്രംപുമായി ബന്ധപ്പെട്ട് പുതിയ വിവാദം തുടങ്ങി.
ഡോണൾഡ് ട്രംപിന് എപ്സ്‌റ്റീന്റെ ലൈംഗിക പീഡനത്തെക്കുറിച്ചും പീഡ നത്തിന് ഇരകളായ പെ ൺകുട്ടിക ളെക്കുറിച്ചും അറിയാമായി രു ന്നു വെന്നും ഇമെയിലിൽ പരാമർശമുണ്ട്. വിവാദങ്ങൾ നിറഞ്ഞ ഈമെയിൽ ഡെമോക്രാറ്റിക് അംഗങ്ങളാണ് പുറത്തുവിട്ടത്.
2011ൽ പങ്കാളിയായ ഗിസ്ലെയ്ൻ ഇ മാക്സ് വെ ല്ലിനും എഴുത്തുകാരനായ മൈക്കൽ വുൾഫിനും എപ്സീൻ അയച്ച മെയിലുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ ഇമെയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ട്രംപിനെതിരെ അതിരൂക്ഷമായ ചോദ്യങ്ങളാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് ഡെമോക്രാറ്റിക് അംഗങ്ങൾ ആരോപിച്ചു
ഡോണൾഡ് ട്രംപിന്റെ വിവാഹത്തിൽ ജെഫ്രി എപ്സ്റ്റിൻെ വിവാഹത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. 1999ൽ വിക്ടോറിയ സീക്രട്ട് ഫാഷൻ ഇവന്റിൽ ട്രംപും എസ്‌റ്റീനും സംസാരിക്കുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു. ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്‌സ്‌റ്റീൻ കേസുമായി ബന്ധപ്പെട്ട ഫയലുകളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് ഇലോൺ മസ്കുo നേരത്തെ രംഗത്തുവന്നിരുന്നു. പുതിയ ഇമെയിൽ വെളിപ്പെടുത്തൽ ട്രംപിനെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്
New revelation that Trump spent hours at sex offender Jeffrey Epstein’s home












