അമേരിക്കയില്‍ പ്രഫഷണല്‍ ഡിഗ്രി കോഴ്‌സ് പട്ടികയില്‍ നിന്നും നഴ്‌സിംഗ് പുറത്തായി: വിദ്യാര്‍ഥികളുടെ വായ്പയെ ഉള്‍പ്പെടെ ബാധിക്കും

അമേരിക്കയില്‍ പ്രഫഷണല്‍ ഡിഗ്രി കോഴ്‌സ് പട്ടികയില്‍ നിന്നും നഴ്‌സിംഗ് പുറത്തായി: വിദ്യാര്‍ഥികളുടെ വായ്പയെ ഉള്‍പ്പെടെ ബാധിക്കും

വാഷിംഗ്ടണ്‍: പ്രസിഡന്റ് ട്രംപിന്റെ വണ്‍ ബ്യൂട്ടിഫുള്‍ ബില്ലിന്റെ ഭാഗമായി പ്രഫഷണല്‍ ഡിഗ്രി പട്ടികയില്‍ നിന്നും നഴ്‌സിംഗ് ഉള്‍പ്പെടെയുള്ള കോഴ്‌സുകള്‍ ഒഴിവാക്കി. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
പുതിയ നിയമങ്ങള്‍ അടുത്തവര്‍ശം ജൂലൈ ഒന്നുമുതല്‍ നടപ്പിലാക്കും.

പ്രൊഫഷണല്‍ കോഴ്‌സ് പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതോടെ നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് ഫെഡറല്‍ വായ്പകളും മറ്റു ഇളവുകളും ലഭിക്കുന്നതിനെ ഇത് പ്രതികൂലമായി ബാധിക്കും. പ്രഫഷണല്‍ ഡിഗ്രി ബിരുദങ്ങള്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 50,000 ഡോളര്‍ വരെയും മൊത്തം 2,00,000 ഡോളര്‍ വരെയും വായ്പ എടുക്കാന്‍ കഴിയും. എന്നാല്‍ പ്രൊഫഷണല്‍ ഡിഗ്രി ആയി കണക്കാക്കാത്ത ബിരുദ പ്രോഗ്രാമുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 20,500 ഡോളര്‍ എന്ന പരിധിയും മൊത്തം 1,00,000 ഡോളര്‍ എന്ന പരിധിയും ആയിരിക്കും ലഭിക്കുക.

ഇത്തരത്തിലൊരു അവസ്ഥ ഉണ്ടാകുമ്പോള്‍ അമേരിക്കന്‍ ജനതയില്‍ നഴ്‌സിംഗ് കോഴ്‌സുകള്‍ തെരഞ്ഞെടുക്കാനുള്ള താത്പര്യം കുറയുമെന്നും ഇത് നഴ്‌സിംഗ് മേഖലയിലെ ആള്‍ക്ഷാമ കൂടാന്‍ ഇടയാക്കുമെന്നും വിലയിരുത്തപ്പെടുന്നു.

വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാനദണ്ഡപ്രകാരം നഴ്‌സിംഗ്, സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍, ആര്‍ക്കിടെക്ചര്‍, അക്കൗണ്ടിംഗ്, പബ്ലിക് ഹെല്‍ത്ത്, സോഷ്യല്‍ വര്‍ക്ക് തുടങ്ങിയ ബിരുദങ്ങള്‍ ഡിഗ്രിയുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി.

Nursing removed from list of professional degree courses in the US: Student loans will also be affected

Share Email
Top