രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഉടൻ? ക്രൈംബ്രാഞ്ച് മേധാവി മുഖ്യമന്ത്രിയുടെ ഓഫീസിൽ,മുൻകൂർ ജാമ്യ നീക്കങ്ങൾ സജീവം

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഉടൻ? ക്രൈംബ്രാഞ്ച് മേധാവി മുഖ്യമന്ത്രിയുടെ ഓഫീസിൽ,മുൻകൂർ ജാമ്യ നീക്കങ്ങൾ സജീവം

തിരുവനന്തപുരം : യുവതിയുടെ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യത്തിനായി നീക്കം ആരംഭിച്ചു. പരാതിയുടെ പശ്ചാത്തലത്തിൽ, ജാമ്യം നേടാനുള്ള നിയമപരമായ സാധ്യതകളാണ് രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ടവർ സജീവമായി പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി, കൊച്ചിയിലെ ഒരു ഹൈക്കോടതി അഭിഭാഷകനുമായി അദ്ദേഹം ചർച്ചകൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്.രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് മേധാവി മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. യുവതിയുടെ മൊഴി ഉടനെടുക്കും.

പരാതിയുടെ വിശദാംശങ്ങളും കേസിന്റെ സ്വഭാവവും കൃത്യമായി പഠിച്ചശേഷം തുടർനടപടികൾ ആലോചിക്കാനാണ് നീക്കം. യുവതി മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. തെളിവുകൾ ഉൾപ്പെടെയുള്ള വിവരങ്ങളാണ് യുവതി മുഖ്യമന്ത്രിക്ക് കൈമാറിയത്. എംഎൽഎയിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവങ്ങൾ യുവതി പരാതിയിൽ വിശദീകരിച്ചിട്ടുണ്ട്.

യുവതിയുടെ പരാതിയെത്തുടർന്ന്, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തുടർ അന്വേഷണത്തിനായി പരാതി ക്രൈംബ്രാഞ്ചിന് കൈമാറി. പരാതിയുടെ നിയമപരമായ നിലനിൽപ്പ്, തെളിവുകളുടെ സാധുത എന്നിവ പരിഗണിച്ച ശേഷമാകും പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നതുൾപ്പെടെയുള്ള മറ്റ് നടപടികളിലേക്ക് കടക്കുക.

Share Email
LATEST
More Articles
Top