അമേരിക്കന്‍ സര്‍വകലാശാലകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ പ്രവേശനത്തില്‍ 17 ശതമാനം കുറവെന്നു റിപ്പോര്‍ട്ട്:  ഇന്ത്യയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളില്‍ 9.5 ശതമാനം കുറവ്

അമേരിക്കന്‍ സര്‍വകലാശാലകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ പ്രവേശനത്തില്‍ 17 ശതമാനം കുറവെന്നു റിപ്പോര്‍ട്ട്:  ഇന്ത്യയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളില്‍ 9.5 ശതമാനം കുറവ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ സര്‍വകലാശാലകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ പ്രവേശനത്തില്‍ 17 ശതമാനം കുറവെന്നു റിപ്പോര്‍ട്ട്.  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്റെ (ഐഐഇ) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 825 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പ്രവേശനത്തെക്കുറിച്ചുള്ള 2025 ലെ റിപ്പോര്‍ട്ടാണ് തിങ്കളാഴ്ച്ച പുറത്തുവിട്ടത്.

ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണത്തിലും വന്‍ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  ബിരുദാനന്തര ബിരുദവിദ്യാര്‍ഥികളില്‍ 9.5 ശതമാനം കുറവാണ് രേഖപ്പെടുത്തിചയത് സര്‍വേ നടത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഏകദേശം 57 ശതമാനത്തിലും  പുതിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തു. 14 ശതമാനത്തില്‍ മുന്‍വര്‍ഷത്തെപ്പോലെ തന്നെയാണ് പ്രവേശന നിരക്ക്.
ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ വരവിലും വലിയ കുറവാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

അമേരിക്കയിലേക്ക് എത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ പേര് എത്തുന്നത് ഇന്ത്യയില്‍ നിന്നാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. വിസ നല്കുന്നതിനുള്ള കാലതാമസം ഉള്‍പ്പെടെയുള്ളവയാണ് അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ അമേരിക്കയിലേക്കുള്ള കടന്നുവരവിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്.  96 ശതമാനം സ്ഥാപനങ്ങളും ഈ കാരണമാണ് വിദ്യാര്‍ഥികളുടെ കടന്നുവരവിനെ പ്രതികൂലമായി ബാധിക്കുന്നതെന്നു അഭിപ്രായപ്പെട്ടു.

2024-25 വര്‍ഷത്തില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ തൊട്ടു മുന്‍വര്‍ഷത്തേക്കാള്‍ ഏഴു ശതമാനമായിരുന്നു കുറഞ്ഞത്.
യുഎസിലെ മൊത്തം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍  31 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ. 22.6 ശതമാനമുളള ചൈനയാണ് തൊട്ടുപിന്നില്‍.

2023-24 വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍  യുഎസിലെ ചൈനീസ് വിദ്യാര്‍ത്ഥികളുടെ എണ്ണം 25-ല്‍ നാലു ശതമാനം കുറഞ്ഞു.2023-24 നെ അപേക്ഷിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ബിരുദാനന്തര തലത്തില്‍ 9.5 ശതമാനം കുറഞ്ഞു. വിദ്യാർഥികളുടെ എണ്ണം 1.97 ലക്ഷത്തില്‍ നിന്ന് 1.78 ലക്ഷമായി താണു. .

Report: International student enrollment at US universities down 17 percent

Share Email
Top