വാഷിംഗ്ടണ്‍: അടച്ചുപൂട്ടലില്‍ നട്ടംതിരിയുന്ന അമേരിക്കയില്‍ ഒബാമാ കെയര്‍ പദ്ധതിക്കുള്ള സഹായം തുടരണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം റിപ്പബ്ലിക്കന്‍ ഭരണകൂടം തള്ളി. അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാനായി ഡമോക്രാറ്റുകള്‍ മുന്നോട്ടുവെച്ച ഈ ആവശ്യമാണ് ട്രംപും കൂട്ടരും നിരസിച്ചത്. സെനറ്റില്‍ ഡമോക്രാറ്റിക് നേതാവ് ചക്ക് ഷുമാറാണ് ഈ ഒത്തുതീര്‍പ്പ് ഫോര്‍മുല മുന്നോട്ടുവെച്ചത്.
എന്നാല്‍ സെനറ്റിലെ ഡമോക്രാറ്റിക് ഓഫറിനെ റിപ്പബ്ലിക്കന്‍ നേതാവ് ജോണ്‍ തുണ്‍ നിരസിച്ചു. ഇതിനു ശേഷം പ്രസിഡന്റ് ട്രംപ് തന്നെ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തുവന്നു. ഡമോക്രാറ്റുകള്‍ മുന്നോട്ടുവെച്ച നിബന്ധന അംഗീകരിക്കാന്‍ താത്പര്യമില്ലെന്നു ട്രംപ് എക്‌സില്‍ പ്രതികരിച്ചു. ഇതോടെ അടച്ചുപൂട്ടലില്‍ ഇരുവിഭാഗവും വിട്ടുവീഴ്ച്ചയ്ക്ക് തയാറല്ലെന്ന സൂചന വ്യക്തമായി. അടച്ചുപൂട്ടല്‍ ഏറ്റവും ഗുരുതരമായി ബാധിച്ചിരിക്കുന്നത് വിമാനത്താവള മേഖലയെയാണ്. ഗ്രൗന്‍ഡ് സ്റ്റാഫ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുട കുറവിനെ തുടര്‍ന്ന ദിവസങ്ങളായി പല വിമാനത്താവളങ്ങളില്‍ നിന്നും നിരവധി സര്‍വീസുകള്‍ വെട്ടിക്കുറച്ചു.
10,000 ലധികം സര്‍വീസുകളാണ് വെട്ടിക്കുറയ്‌ക്കേണ്ടി വന്നതെന്നു എയര്‍ലൈന്‍സ് അതോറിറ്റി അധികൃതര്‍ തന്നെ വ്യക്തമാക്കി. അടച്ചുപൂട്ടല്‍ എപ്പോള്‍ അവസാനിക്കുമെന്നു പറയാന്‍ കഴിയില്ലെന്നു സെനറ്റര്‍ ജോണ്‍ കെന്നഡി പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷ്യസഹായം ഉള്‍പ്പെടെയുള്ളവ വൈകുന്ന സ്ഥിതിയിലാണ് ഇപ്പോള്‍ .
Republicans Reject Democratic Offer To End Shutdown As Impasse Enters Day 38










