മോസ്കോ: വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്‌ച നടത്തി. ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കു മുമ്പായുള്ളതായിരുന്നു മോസ്കോയിൽ നടത്തിയ കൂടിക്കാഴ്ച്ച.
ക്രെംലിനിലെ സെനറ്റ് കൊട്ടാരത്തിലെ പ്ര തിനിധി ഓഫീസിലായിരുന്നു ഇരുവരും തമ്മിലുള്ള ചർച്ച. പുടിനെ സന്ദർശിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും . പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ ആശംസകൾ അദ്ദേഹത്തെ അറിയിച്ചതായും- ജയ്ശങ്കർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
പ്രാദേശിക, ആഗോള സംഭവ വികാസങ്ങളും ചർച്ച ചെയ്‌തു. നമ്മുടെ ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതി നുള്ള അദ്ദേഹത്തിൻ്റെ കാഴ്‌ചപ്പാടുകളെ യും മാർഗനിർദ്ദേശങ്ങളെയും ആഴത്തിൽ വിലമതിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
ജയ്ശങ്കറിനൊപ്പം ഇന്ത്യൻ അംബാസഡർ വിനയ് കുമാറും ജോയിന്റ്റ് സെക്രട്ടറി മായ ങ്ക് സിംഗും ഉണ്ടായിരുന്നു. യോഗത്തിൽ പ്ര സിഡൻഷ്യൽ അഡ്‌മിനിസ്ട്രേഷൻ ഡെപ്യൂ ട്ടി ഹെഡ് മാക്സസിം ഒറെഷ്‌കിൻ, പ്രസിഡൻ ഷ്യൽ സഹായി യൂറി ഉഷാക്കോവ്, സാമ്പ ത്തിക വികസന മന്ത്രി മാക്‌സിം റെഷെ റ്റ്നിക്കോവ്, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ആൻഡ്രി റുഡെൻകോ എന്നിവർ പങ്കെടു ത്തു.
വർഷാവസാനത്തിൽ പുടിൻ്റെ ഇന്ത്യാ സ ന്ദർശനത്തിന് മുന്നോടിയായാണ് ഈ കൂടി ക്കാഴ്ച. വാർഷിക ഉച്ചകോടി ചർച്ചകൾ നടത്താൻ പുടിൻ ഡിസംബർ അഞ്ചി ന് ഇന്ത്യ സന്ദർശിക്കുമെന്നാണ് പ്രതീക്ഷി ക്കുന്നത്.
S Jaishankar Meets Putin Moscow Summit













