വാഷിംഗ്ടണ്‍: അമേരിക്കയിലേക്ക് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള നിയമപരമായ കുടിയേറ്റവും നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ വംശജരുടെ പിന്‍മുറക്കാരനും ഐക്യരാഷ്ട്രസഭയിലെ മുന്‍ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലിയുടെ മകനുമായ നളിന്‍ ഹാലി.
അമേരിക്കക്കാരായ തന്റെ സുഹൃത്തുക്കള്‍ക്ക് ഇപ്പോള്‍ ജോലി ലഭിക്കാത്ത സാഹചര്യമാണെന്നും ഇത്തരമൊരു സാഹചര്യത്തില്‍ അമേരിക്കയിലേക്ക് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള നിയമപരമായ കുടിയേറ്റവും നിര്‍ത്തലാക്കണമെന്ന ആവശ്യമാണ് നിക്കി ഹാലിയുടെ മകന്‍ നളിന്‍ ഹാലി മുന്നോട്ടു വെയ്ക്കുന്നത്.
അമേരിക്കയിലേക്ക് കുടിയേറി അമേരിക്കന്‍ രാഷ്ട്രീയത്തില്‍ സജീവമായ ഒരു ഇന്ത്യന്‍ വംശജ കുടംബത്തിന്റെ പിന്‍മുറക്കാരന്‍ ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചത് അത്ഭുതപ്പെടുത്തുന്നതായാണ് പലരും അഭിപ്രായപ്പെടുന്നത്.
”നമ്മള്‍ നിയമവിരുദ്ധ കുടിയേറ്റം മാത്രമല്ല,നിയമപരമായ കുടിയേറ്റം നിര്‍ത്തണമെന്ന നിലപാടാണ് എനിക്കുള്ളത്. തന്റെ സുഹൃത്തുക്കളായ നിരവധിപ്പേര്‍ മികച്ച കോളജുകളില്‍ നിന്നും ബിരുദം നേടിയ ശേഷം ഒന്നവര്‍ഷമായി കാത്തിരുന്നിട്ടും അവര്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ല. അവര്‍ക്ക് ലഭിക്കേണ്ട തൊഴുലുകള്‍ ഒരുകൂട്ടം വിദേശികള്‍ സ്വന്തമാക്കുകയാണെന്നായിരുന്നു നളിന്‍ ഹാലിയുടെ പ്രതികരണം. അവരോട് എനിക്കും ദേഷ്യമുണ്ടെന്നും നളിന്‍ കൂട്ടിച്ചേര്‍ത്തു.
നിക്കി ഹാലി സൗത്ത് കരോലിന ഗവര്‍ണറായും ഡൊണാള്‍ഡ് ട്രംപിന്റെ കീഴില്‍ ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡറായും സേവനമനുഷ്ഠിച്ച വ്യക്തിയാണ്. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണഅ നിക്കിയുടെ മാതാപിതാക്കള്‍. ഈ കുടുംബത്തിലെ പിന്‍മുറക്കാരനാണ് നളിന്‍.
യുഎസ് രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ത്യന്‍ വംശജരായ കുടുംബങ്ങളില്‍ ഒന്നില്‍ നിന്നുള്ളയാളാണെങ്കിലും, ഇന്ത്യയില്‍ നിന്നുള്ളതുള്‍പ്പെടെയുള്ള കുടിയേറ്റത്തിനെതിരെ നളിന്‍ ഹാലി ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്.
ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ വിദേശ രാജ്യക്കാര്‍ അമേരിക്കയിലേക്ക് എത്തുന്ന എച്ച്-1 ബി വിസകള്‍ നിര്‍ത്തലാക്കണമെന്ന് അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടു. എല്ലാ അമേരിക്കക്കാരനും ജോലിയും ആരോഗ്യ സംരക്ഷണവു സ്ഥിരമായ ജീവിത സാഹചര്യങ്ങളും ലഭ്യമാകുന്നതുവരെ എല്ലാ വിദേശ സഹായങ്ങളും അവസാനിപ്പിക്കണമെന്നും നളിന്‍ ആവശ്യപ്പെടുന്നു.
‘Stop Legal Immigration Too’: Nikki Haley’s Son Says Friends Don’t Have Jobs











