ന്യൂഡൽഹി: അമേരിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കെതിരെ തീരുവ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങളുടെ അമേരിക്ക യിലേക്ക് ഉള്ള കയറ്റുമതിയിൽ വൻ ഇടിവ്. ഇന്ത്യക്കെതിരെ യു. എസ് ഏർപ്പെടുത്തിയിരിക്കുന്ന ചുങ്കം ഇന്ത്യൻ കയറ്റുമതിയെ കാര്യമായി ബാധിച്ചിരിക്കുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഇന്ത്യ ആസ്ഥാനമായുള്ള ട്രേഡ് തിങ്ക് ടാങ്ക് ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജിടിആർഐ) നടത്തിയ നടത്തിയ പഠനത്തിലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. താരിഫ് ഒഴിവാക്കുന്നത് സംബന്ധിച്ച് ഇന്ത്യയും അമേരിക്കയും തമ്മിൽ ചർച്ച തുടരുന്നതിനിടയിലും ഇന്ത്യൻ വ്യാവസായ മേഖലയ്ക്ക് കനത്ത ആഘാതം ആണ് നിലവിൽ തുടരുന്നത്.
ജിടിആർഐ നടത്തിയ വിശകലനം അനുസരിച്ച്, 2025 മെയ്-സെപ്റ്റംബർ കാലയളവിൽ അമേരിക്കൻ വിപണിയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ37.5 ശതമാനം ഇടിവുണ്ടായി. ഇന്ത്യയ്ക്കെതിരെ ആദ്യഘട്ടത്തിൽ 10% താരിഫ് ഏർപ്പെടുത്തിയ അമേരിക്ക പിന്നീട് 25% ആയി ഉയർത്തിയിരുന്നു എന്നാൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കമതിയുടെ പേരിൽ അത് 50% ആയി വർദ്ധിപ്പിച്ചിരിക്കുകയാണ്.
താരിഫ് ചുമത്തിയതിനുശേഷം ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് ഏതുതരത്തിൽ പ്രതിസന്ധിയായി എന്നത് വിശകലനം നടത്തിയപ്പോഴാണ് 37 ശതമാനത്തിലധികം കുറവ് കണ്ടെത്തിയത്.
മെയ് മുതൽ സെപ്റ്റംബർ വരെയുള്ള കയറ്റുമതിയാണ് പഠനവി ധേയമാക്കിയത്.ഈ കാലയളവിൽ 8.8 ബില്യൺ ഡോളറിൽ നിന്ന് 5.5 ബില്യൺ ഡോളറായി കയറ്റുമതി കുറഞ്ഞു. അടുത്ത കാലഘട്ടത്തിലെ കുറഞ്ഞ കയറ്റുമതിയാണിതെന്നു വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നതിൽ ഏകദേശം 60 ശതമാനം വരുന്നത് തുണിത്തരങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, രാസവസ്തുക്കൾ, കാർഷിക ഉൽപ്പന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ, യന്ത്രങ്ങൾ തുടങ്ങിയവയാണ്. തൊഴിൽ . ഇവയിൽ 33% ഇടിവ് നേരിട്ടു, മെയ് മാസത്തിൽ 4.8 ബില്യൺ ഡോളറിൽ നിന്ന് സെപ്റ്റംബറിൽ 3.2 ബില്യൺ ഡോളറായി കുറഞ്ഞതായി, ജിടിആർഐ റിപ്പോർട്ടിൽ കണ്ടെത്തി കണ്ടെത്തി. സ്മാർട്ട് ഫോണുകൾ മരുന്നുകൾ എന്നിവയുടെ കയറ്റുമതിയിലും വൻ ഇടിവ് ഉണ്ടായി
Tariff effect now showing in data: India’s US exports dip sharply, analysis lists risks













