മാഗ് തെരഞ്ഞെടുപ്പിനായി അണിഞ്ഞൊരുങ്ങി ടീം ഹാര്‍മണി;കാമ്പയിന്‍ കിക്ക് ഓഫ് വെള്ളിയാഴ്ച്ച വൈകുന്നേരം ആറിന്

മാഗ് തെരഞ്ഞെടുപ്പിനായി അണിഞ്ഞൊരുങ്ങി ടീം ഹാര്‍മണി;കാമ്പയിന്‍ കിക്ക് ഓഫ് വെള്ളിയാഴ്ച്ച വൈകുന്നേരം ആറിന്
Share Email

ഹ്യൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലായളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍( മാഗ്) തെരഞ്ഞെടുപ്പിനൊരുങ്ങി ടീം ഹാര്‍മണി. അനുഭവ ജ്ഞാനവും സമര്‍പ്പണ മനോഭാവവും ഉള്‍ക്കാഴ്ച്ചയും സത്യസന്ധതയുമാണ് തങ്ങളുടെ പോരാട്ടത്തിന്റെ കൈമുതലെന്ന അവകാശവാദവുമായാണ് ടീം ഹാര്‍മണി മത്സര രംഗത്തിറങ്ങുന്നത്. 38 വര്‍ഷത്തെ പാരമ്പര്യമുള്ള മാഗിനെ ഇനിയുമേറെ ഉയരത്തിലേക്ക് എത്തിക്കുകയാണ് തങ്ങളുടെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വാഗ്ദാനമെന്നു ടീം ഹാര്‍മണി അംഗങ്ങള്‍ ഒരേ സ്വരത്തില്‍ പറയുന്നു.

പോരാട്ടത്തിന് കാഹളം മുഴക്കി ടീം ഹാര്‍മണിയുടെ കാമ്പയില്‍ കിക്കോഫ് നവംബര്‍ ഏഴ് വെള്ളിയാഴ്ച്ച നടക്കും. വൈകുന്നേരം ആറിന് TX 77477 പാക്കര്‍ ലെയിന്‍ കേരളാ ഹൗസിലാണ് കാമ്പയിന്‍ കിക്കോഫ്. മാഗിന്റെ സാരഥികളെ കണ്ടെത്താനായി ഡിസംബര്‍ 13 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ചാക്കോ തോമസിന്റെ നേതൃത്വത്തിലാണ് ടീം ഹാര്‍മണി മത്സരരംഗത്തിറങ്ങുന്നത്. തങ്ങളുടെ കാമ്പയിന്‍ കിക്കോഫിലേക്ക് മാഗിലെ എല്ലാ അംഗങ്ങളേയും ടീം ഹാര്‍മണി സ്വാഗതം ചെയ്തു.

ചാക്കോ തോമസ് പ്രസിഡന്റായി പോരാട്ടത്തിനിറങ്ങുന്ന പാനലില്‍ ഡയറക്ടര്‍ ബോര്‍ഡിലേക്ക് അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഹൃദയസ്പന്ദനങ്ങള്‍ ഒപ്പിയെടുത്തവരാണ് ജനവിധി തേടുന്നത്. ട്രസ്റ്റീ ബോര്‍ഡിലേക്ക് ജോസഫ് ഒലിക്കന്‍ മത്സരിക്കുമ്പോള്‍ വിജയം സുനിശ്ചിതമെന്നാണ് വിലയിരുത്തല്‍.

ബോര്‍ഡ് ഓഫ് ഡയറക്ടറേഴ്‌സിലേക്ക് മത്സരിക്കുന്നവരെല്ലാം അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതരും സമൂഹത്തിലെ നാനാ തുറകളില്‍ പ്രശസ്തമായ സേവനത്താല്‍ തങ്ങളുടെ പ്രവര്‍ത്തന മേഖലകളില്‍ വ്യകതിമുദ്ര പതിപ്പിച്ചവരുമാണ്.

വനിതകളായ ആന്‍സി കുര്യനും ഷിബി റോയിയും പോരാട്ടത്തിനിറങ്ങുമ്പോള്‍ ഇവര്‍ക്കൊപ്പം മിഖായേല്‍ ജോയ്(മിക്കി), ഡോ.നവീന്‍ പാതയില്‍, നേര്‍ക്കാഴ്ച്ച പത്രാധിപര്‍ സൈമണ്‍ വളഞ്ചേരില്‍ ചാക്കോ, ഏലിയാസ് (ജസ്റ്റിന്‍)ജേക്കബ്്, ജോര്‍ജ് ഏബ്രഹാം, സലീം അറയ്ക്കല്‍, ബിബി പാറയില്‍ നിബു രാജു, നവീന്‍ അശോക്, ഫിലിപ്പ് സെബാസ്റ്റ്യന്‍ പാലാ, ബാലു സക്കറിയ എന്നിവരും മത്സരത്തിനിറങ്ങുന്നു.

ഹ്യൂസ്റ്റണില്‍ ഇനിയുള്ള ദിനങ്ങള്‍ മാഗിന്റെ തെരഞ്ഞെടുപ്പ് ആവേശമാണ് സമ്മാനിക്കുക. ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ തങ്ങള്‍ക്കു വോട്ടുചെയ്യാനുള്ള അവസരം ഹ്യൂസ്റ്റണിലെ ഓരോ മലയാളികളും ആവേശത്തോടെയാണ് വരവേലക്കുന്നത്. മത്സര രംഗത്തുള്ള ഓരോരുത്തരും തങ്ങളുടെ പ്രിയപ്പെട്ടവരെന്നതിനാല്‍ ഇവര്‍ക്കു വേണ്ടി വോട്ടു തേടി ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തിറങ്ങുന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീര്യമേറും.

മാഗിന്റെ നന്മ അതാണ് ടീം ഹാര്‍മണിയുടെ ആപ്തവാക്യമെന്നും പ്രസിഡന്റ് സ്ഥാനാര്‍ഥി ചാക്കോ തോമസ് തന്നെ വ്യക്തമാക്കുന്നു. ഏവര്‍ക്കും സ്വാഗതം ടീം ഹാര്‍മണി കാമ്പയില്‍ കിക്കോഫിലേക്ക്.

Team Harmony gears up for the Mag election; campaign kicks off on Friday at 6 pm
Share Email
Top