പി പി ചെറിയാന്‍
ഡാലസ് : ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാനാ)യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പതിനാലാമതു വൈജ്ഞാനിക സമ്മേളനത്തിനു ഒക്ടോബര്‍ 31നു ഉജ്വല തുടക്കം കുറിച്ചു
രാവിലെ 11.30 മുതല്‍ രജിസ്‌ട്രേഷന്‍, പരിചയം പുതുക്കല്‍, ഉച്ചഭക്ഷണം എന്നിവയോടെ പരിപാടികള്‍ക്ക് തുടക്കമായി.ഉച്ചയ്ക്ക് 2 മണിക്ക് ഡോ. എം.വി. പിള്ളയുടെ ”കൈയ്യെഴുത്തുകക്കാളര്‍ വിചിത്രം… ചരിത്രവും ജീവിതകഥകളും” എന്ന പ്രഭാഷണത്തോടെ പരിപാടികള്‍ ആരംഭിച്ചു. തുടര്‍ന്ന് സജി എബ്രഹാമിന്റെ ”ചരിത്രകാരനായി വരൂ… ദാ സാഹിത്യം വിളിക്കുന്നു” എന്ന പ്രഭാഷണം നടന്നു.

നാലു മുതല്‍ ടി. ബ്രേക്ക് കഴിഞ്ഞ് 4.30 മുതല്‍ 5.45 വരെ മഷി പൂണ്ട കവിതകള്‍ എന്ന കവിതാവായനാ സെഷനില്‍ മോഡറേറ്റര്‍മാരായി ജെ.സി.ജെ., ബിന്ദു ടിജെ., സന്തോഷ് പാല എന്നിവര്‍ പ്രവര്‍ത്തിച്ചു.
വിവിധ കവിതകളും കൃതികളും അവതരിപ്പിച്ചവരില്‍ ജോസ് ഒച്ചാലില്‍, ജോസന്‍ ജോര്‍ജ്ജ്, ജോസ് ചെറിയപ്പുറം, ഫ്രാന്‍സിസ് തോട്ടത്തില്‍, ഷാജു ജോണ്‍, അനൂപ ഡാനിയല്‍, സിനി പണിക്കര്‍, ഉമ സജി, റഹിമാബി മൊയ്ദീന്‍ , ഗൗതം കൃഷ്ണ സജി, അനസ്വരം മാംമ്പിള്ളി, ഉഷ നായര്‍ , ഉമ ഹരിദാസ് എന്നിവര്‍ ഉള്‍പ്പെടുന്നു.
വൈകുന്നേരം 6 മണിക്ക് ഉദ്ഘാടനസമ്മേളനം ആര്‍ശ്റ്റര്‍ മാംമ്പിള്ളിയുടെ ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ചു. ഷാജു ജോണ്‍ (കണ്‍വെന്‍ഷന്‍ കമ്മറ്റി അദ്ധ്യക്ഷന്‍ )സ്വാഗതം ആശംസിച്ചു ,ലാനാ പ്രസിഡണ്ട് ശങ്കര്‍ മന അധ്യക്ഷത വഹിച്ചു സജി എബ്രഹാം ഉദ്ഘാടനപ്രസംഗം നടത്തി .പുസ്തകപ്രകാശനം : സജി എബ്രഹാം
നിര്‍വഹിച്ചു.ആശംസാപ്രസംഗത്തിനു ശേഷം നിര്‍മല ജോസഫ് നന്ദി പറഞ്ഞു
എം.എസ്.ടി. നമ്പൂതിരി,എബ്രഹാം തെക്കേമൂറി, റിനി മമ്പലം, അജയകുമാര്‍ ദിവാകരന്‍,എം.ടി. വാസുദേവന്‍ നായര്‍), പ്രൊഫ. എം.കെ. സാനു എന്നിവര്‍ക്കു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു ഹരിദാസ് തങ്കപ്പന്‍ പ്രസംഗിച്ചു..പരിപാടികളുടെ സമാപനത്തോടെ ദിനാചരണം സ്മരണീയമായി മാറി.
The 14th Lana Scientific Conference gets off to a great start in Dallas













