വാഷിംഗ്ടണ്‍: റഷ്യയും യുക്രെയിനും തമ്മിലുള്ള സംഘര്‍ഷം അവസാ നിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാനക്കരാര്‍ അന്തിമല്ലെന്ന നിലപാടുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം എങ്ങിനേയും അവസാനിപ്പിക്കുകയാണ് തങ്ങളുടെ മുന്നിലുള്ള ലക്ഷ്യമെന്നു വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് ട്രംപ് വ്യക്തമാക്കി. 28 പോയിന്റുകളുള്ള സമാധാനക്കരാര്‍ അന്തിമമാണോ എന്ന ചോദ്യത്തിനു മറുപടിയായാണ് ഇത്തരത്തില്‍ പ്രതികരിച്ചത്.
യുക്രൈന്‍ കൈവശമുള്ള ഭൂമി റഷ്യയ്ക്കു വിട്ട് നല്‍കണമെന്നതും സൈനിക ശേഷി കുറക്കണമെന്നതുമുള്‍പ്പെടെയുള്ള അമേരിക്കന്‍ നിര്‍ദേശത്തോട് യൂറോപ്യന്‍ നേതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു ട്രംപ് സമാധാനക്കരാറിനെക്കുറിച്ച് പ്രതികരിച്ചത്. യുഎസ് സേന് സെക്രട്ടറി ഡാനിയല്‍ പി. ഡ്രിസ്‌കോള്‍, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് എന്നിവരടങ്ങുന്ന സംഘം യുക്രെയ്ന്‍ പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തും.
കൂടാതെ റഷ്യന്‍ പ്രതിനിധികളുമായുള്ള ഒരു പ്രത്യേക കൂടിക്കാഴ്ചയും ഉണ്ടാവും. യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടത്തുമെന്നു യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കിയുടെ ഓഫീസ് അറിയിച്ചു. ന്‍ ആഗ്രഹിച്ച ഒന്നല്ല,’ പ്രസ്താവനയില്‍ പറയുന്നു.
അമേരിക്ക കീവിന് കൈമാറിയ 28പോയിന്റ് സമാധാന പ്രമേയം യുക്രൈനില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. അമേരിക്കയുടെ പുതിയ കരാറിനെ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും കാനഡ, ജപ്പാന്‍ പ്രധാനമന്ത്രിമാരും സംയുക്ത പ്രസ്താവനയിലൂടെ കടുത്ത ആശങ്ക അറിയിച്ചു.
The agreement proposed by the US to end the Russia-Ukraine war is not final: Trump changes position













