യുവജനസാഗരം തീര്‍ത്ത ‘ദി ചോസണ്‍’ കൂട്ടായ്മ ഡാളസില്‍ നടത്തപ്പെട്ടു

യുവജനസാഗരം തീര്‍ത്ത ‘ദി ചോസണ്‍’ കൂട്ടായ്മ ഡാളസില്‍ നടത്തപ്പെട്ടു

ഡാളസ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവജന സംഗമം ‘ ദി ചോസണ്‍ ‘ പരുപാടി യുവജന പങ്കാളിത്തത്തോടെ വിജയകരമായി നടത്തപ്പെട്ടു. ഡാളസ്സ് ക്രിസ്തു രാജന്‍ ഇടവകയില്‍ നിന്നും മറ്റ് അയല്‍ ഇടവകകളില്‍ നിന്നും ആയി 240 കുട്ടികള്‍ പങ്കെടുത്തു.

നവംബര്‍ 8 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4 വരെ നടത്തപ്പെട്ട കൂട്ടയ്മ അറിയപ്പെടുന്ന കാത്തലിക് മോട്ടിവേഷന്‍ സ്പീക്കറും, ഗായകനും ആണ് പോള്‍ ജെ കിം സംഗത്തില്‍ ഉടനീളം യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കി. രാവിലെ വി.കുര്‍ബാനയോടെ ആരംഭിച്ച് സംഗമം 10.30 മാ ന് വികാരി ഫാ. ബിന്‍സ് ചേത്തലില്‍ ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളെക്കുറിച്ച് ക്‌ളാസ്സും ചര്‍ച്ചകളും പുതുമയാര്‍ന്ന മത്സരങ്ങളും നടത്തപ്പെട്ടു.

സ്റ്റാന്‍ലി തൈപറമ്പില്‍, ജോണത്തന്‍ പെരുമാണത്തേട്ട്, റ്റെസ്‌ന വട്ടക്കുന്നേല്‍, ആല്‍ബര്‍ട്ട് പുഴക്കരോട്ട്, ജയിംസ് കൊല്ലമാരുപറമ്പില്‍, ജയിംസ് കരിങ്ങനാട്ട്, നീക്കോളാസ് തയിപറമ്പില്‍, കെവിന്‍ പല്ലാട്ടുമഠീ, റ്റോം, ബിന്ദു ചേന്നങ്ങാട്ട്, അഖില്‍ പാക്കാട്ടില്‍, ജേക്കബ് പഴേടത്ത്, എയ്ഞ്ചല്‍ പാലൂത്തറ എന്നിവര്‍ യുവജന കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കി.

‘The Chosen’ gathering, which brought together a sea of ??young people, was held in Dallas

Share Email
Top