അടച്ചുപൂട്ടല്‍ പ്രതിസന്ധി അതിരൂക്ഷം: യുഎസിലെ 40 വിമാന താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ വെള്ളിയാഴ്ച്ച മുതല്‍ വന്‍ തോതില്‍ വെട്ടിക്കുറയ്ക്കും

അടച്ചുപൂട്ടല്‍ പ്രതിസന്ധി അതിരൂക്ഷം: യുഎസിലെ 40 വിമാന താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ വെള്ളിയാഴ്ച്ച മുതല്‍ വന്‍ തോതില്‍ വെട്ടിക്കുറയ്ക്കും

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഒരുമാസത്തിലധികമായി തുടരുന്ന അടച്ചുപൂട്ടല്‍ വ്യോമഗതാഗതത്തെ അതിരൂക്ഷമായി ബാധിക്കുന്നു.കഴിഞ്ഞ ദിവസം വ്യോമാതിര്‍ത്തി ഭാഗീകമായി അടയ്ക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ ഇപ്പോള്‍ കൂടുതല്‍ നടപടികളിലേക്ക് കടന്നിരിക്കയാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍.

വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവിനെ തുടര്‍ന്ന് വെള്ളിയാഴ്ച്ച മുതല്‍ രാജ്യത്തെ പ്രധാന 40 വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനം.

നിലവിലുളള സര്‍വീസുകളില്‍ 10 ശതമാനം വരെ കുറവു വരുത്താനാണ് ഇപ്പോള്‍ നടപടികള്‍ കൈക്കൊള്ളുന്നത്. ഈതീരുമാനം കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെടുന്ന സാഹചര്യമുണ്ടാക്കുഎഫ്എഎ അഡ്മിനിസ്‌ട്രേറ്റര്‍ ബ്രയാന്‍ ബെഡ്‌ഫോര്‍ഡും ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫിയും പറഞ്ഞു. ഏതൊക്കെ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് വെട്ടിക്കുറയ്ക്കുക എന്ന് വ്യാഴാഴ്ച്ച പ്രഖ്യാപിക്കുമെന്നും ഇവര്‍ അറിയിച്ചു.

നിലവില്‍ റദ്ദാക്കുന്ന സര്‍വീസുകളില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഷട്ട്ഡൗണ്‍ തുടര്‍ന്നാല്‍ ചില പ്രദേശങ്ങളിലെ വ്യോമാതിര്‍ത്തി അടച്ചുപൂട്ടാന്‍ എഫ്എഎ നിര്‍ബന്ധിതമാകുമെന്ന് ഈ ആഴ്ച ആദ്യം ഡഫി സൂചന നല്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കൂടുതല്‍ നടപടികള്‍

The shutdown crisis is getting worse: Services from 40 airports in the US will be drastically reduced from Friday

Share Email
LATEST
Top